HOME
DETAILS

കര്‍ണാടകയില്‍ 'ഹിന്ദുക്കളെ ഭിന്നിപ്പിക്കണം'എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ കത്തുമായി ബി.ജെ.പി

  
backup
April 17 2019 | 22:04 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%95%e0%b5%8d

 

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കണമെന്നാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ കത്തുമായി ബി.ജെ.പി രംഗത്ത്. യു.പി.എ അധ്യക്ഷ സോണിയാഗാന്ധിക്ക് മുതിര്‍ന്ന നേതാവും കര്‍ണാടക ആഭ്യന്തരമന്ത്രിയുമായ എം.ബി പാട്ടീല്‍ 'അയച്ച' കത്ത് എന്ന അവകാശവാദത്തോടെയാണിത് പ്രചരിക്കുന്നത്. വിജയം ഉറപ്പാക്കുന്നതിനായി ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിനൊപ്പം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒന്നിപ്പിക്കാനും ആവശ്യപ്പെടുന്നതാണ് കത്തിലെ ഉള്ളടക്കം. കത്തിന്റെ 'ആധികാരികത' തെളിയിക്കാനായി അതിന്റെ പകര്‍പ്പ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീരശൈവ, ലിംഗായത്ത് സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പുറത്ത് എന്ന അടിക്കുറിപ്പോടെയാണ് കത്ത് ട്വിറ്ററില്‍ ബി.ജെ.പി പങ്കുവച്ചത്. സോണിയാഗാന്ധിക്ക് എം.ബി പാട്ടീലാണ് ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ആവശ്യപ്പെട്ടു കത്തയച്ചതെന്നും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഇതിനു മുന്‍പും ഇതു തന്നെ പ്രചരിക്കുകയും വ്യാജമാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പിന്‍വലിക്കപ്പെടുകയും ചെയ്ത കത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ബി.ജെ.പി ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.ബി പാട്ടീല്‍ പൊലിസിനു പരാതി നല്‍കി. ബിജാപൂര്‍ ലിംഗായത്ത് ഡിസ്ട്രിക്ട് എജുക്കേഷനല്‍ അസോസിയേഷന്‍ അധ്യക്ഷന്‍ കൂടിയായ എം.ബി പാട്ടീലിന്റെ ഒപ്പോടുകൂടി സംഘടനയുടെ ലെറ്റര്‍പാഡിലാണ് കത്ത് പ്രചരിക്കുന്നത്.
കഴിഞ്ഞവര്‍ഷം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വാട്‌സ് ആപ്പിലാണ് ആദ്യമായി ഈ കത്ത് പ്രചരിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയെങ്കിലും വ്യാജമാണെന്ന് വ്യക്തമായതോടെ പിന്‍വലിക്കുകയായിരുന്നു. ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, വേള്‍ഡ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളുമായി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. രാജ്യാന്തരതലത്തില്‍ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍, വേള്‍ഡ് ഇസ്‌ലമാക് ഓര്‍ഗനൈസേഷന്‍ എന്നീ രണ്ടു സംഘടനകള്‍ നിലവിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  5 days ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  5 days ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  5 days ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  5 days ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  5 days ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  5 days ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  5 days ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  5 days ago
No Image

മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം

Football
  •  5 days ago
No Image

'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  5 days ago