അതിവേഗം; ഒഡീഷ റെയില്‍വേ ലൈന്‍ പദ്ധതിക്ക് മൂന്നു മിനുട്ടില്‍ കേന്ദ്രാനുമതി
ഭുവനേശ്വര്‍: വരപ്രസാദം മൂലം നിമിഷങ്ങള്‍ക്കകം കാര്യങ്ങള്‍ സാധിക്കുന്നത് പുരാണങ്ങളില്‍ വായിച്ചിട്ടുണ്ടാവും. എന്നാല്‍ പുരാണ കഥകളെ വെല്ലുന്ന വേഗതയില്‍ ആവശ്യം നേടിയെടുത്തിരിക്കുകയാണ് ഒഡീഷ മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ആവശ്യം വെറും മൂന്നു മിനുട്ടിനുള്ളിലാണ് കേന്ദ്രമന്ത്രി അംഗീകരിച്ചത്.
സാധാരണ നിലക്ക് സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണിതെന്നാണ് ശ്രദ്ധേയം.
ഒഡീഷയില്‍ പുതിയ റെയില്‍വേ ലൈന്‍ എന്ന പദ്ധതി നിര്‍ദേശമാണ് കേന്ദ്ര റെയില്‍വേ മന്ത്രി വെറും മൂന്നു മിനുട്ടില്‍ അംഗീകരിച്ചത്.
പുരി- കൊണാര്‍ക്ക് റെയില്‍വേ ലൈനിനെ കുറിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10.05നാണ് ടൂറിസം പ്രോത്‌സാഹിപ്പിക്കുന്നതിനായി റെയില്‍വേ ലൈന്‍ കൊണ്ടുവരുന്ന പദ്ധതിയെ കുറിച്ച് നവീന്‍ പട്‌നായിക് ട്വീറ്റ് ചെയ്തത്. പദ്ധതിക്ക് പകുതി ചെലവ് സംസ്ഥാനം വഹിക്കാമെന്നും ട്വീറ്റില്‍ പറയുന്നു.
സമയബന്ധിതമായി പണി തീര്‍ക്കുന്നതിന് പെട്ടെന്ന് തന്നെ അനുമതി നല്‍കണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ നവീന്‍ പട്‌നായിക് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ട്വീറ്റിനു മൂന്നു മിനുട്ടായപ്പോഴേക്കും രാത്രി 10.08ന് പദ്ധതിക്ക് അനുവാദം നല്‍കുന്നതായി അറിയിച്ച് സുരേഷ് പ്രഭുവിന്റെ ട്വീറ്റും എത്തി. സംസ്ഥാനത്തോടൊപ്പം ചേര്‍ന്നുള്ള ഈ പദ്ധതിക്ക് ഏതു ദിവസം വേണമെങ്കിലും ഒപ്പുവെക്കാന്‍ തയാറാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു ട്വീറ്റ്.
CM @Naveen_Odisha urged upon Union Min @sureshpprabhu for early sanction of this project & signing an MOU for timely completion 3/3
— CMO Odisha (@CMO_Odisha) April 28, 2017
We are ready to sign it any day,we are waiting for it, as it was our initiative to share ownership with states of these JVs. @Naveen_Odisha https://t.co/LTurg6jsYv
— Suresh Prabhu (@sureshpprabhu) April 28, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."