കാസര്‍കോട്ട് പെര്‍വാഡയില്‍ യുവാവ് വെട്ടേറ്റു മരിച്ചു
കുമ്പള(കാസര്‍കോട്): കൊലക്കേസ് പ്രതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ കുത്തേറ്റ് ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍വാഡിലെ അബ്ദുല്‍ സലാം (32) ആണ് കൊല്ലപ്പെട്ടത്. കുമ്പള മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ ആളൊഴിഞ്ഞ സ്ഥലത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബദരിയ നഗറിലെ നൗഷാദിനെയാണ് (28) കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒന്നോടെ സംശയാസ്പദമായ സാഹചര്യത്തില്‍ ഓട്ടോ റിക്ഷയില്‍ കറങ്ങുന്നതിനിടെ അബ്ദുല്‍ സലാമും, നൗഷാദും ഉള്‍പെടെ നാലു പേരെ കുമ്പള പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ ഇവരെ പൊലിസ് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് സലാമിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലിസ് നല്‍കുന്ന സൂചന. സംഭവ സ്ഥലത്ത് രണ്ട് ബൈക്കുകള്‍ മറിഞ്ഞുകിടക്കുന്ന നിലയിലും ഒരു ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്.
2014ല്‍ കുമ്പള പഞ്ചായത്ത് മുന്‍ അംഗം പേരാല്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ സലാമെന്ന് പൊലിസ് പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകന്‍ ദയാനന്ദന്‍ വധക്കേസിലെ പ്രതിയായ പേരാല്‍ റോഡിലെ സിദ്ദീഖിന്റെ വീട്ടില്‍ കൊല്ലപ്പെട്ട അബ്ദുല്‍ സലാം ഉള്‍പെടെയുള്ളവര്‍ അക്രമം നടത്തിയിരുന്നു. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അസമയത്ത് ഓട്ടോറിക്ഷയില്‍ കറങ്ങുന്നതിനിടെ ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."