മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിന് ലൈസന്‍സ് നല്‍കുന്നത് മുഖ്യമന്ത്രി: വിമര്‍ശിച്ച് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷവും മാധ്യമങ്ങളും അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ ഉപജാപമെന്ന് ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമനില തെറ്റിയപോലെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്.ഉന്നയിച്ച ഒരു കാര്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കുന്നില്ല. കൊവിഡ് പ്രതിരോധം പത്രസമ്മേളനങ്ങളില്‍ മാത്രം ഒതുക്കുകയാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിയെ ചെന്നിത്തല വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന് ലൈസന്‍സ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്നാണ്.മാധ്യമപ്രവര്‍ത്തകരെ ആരോപറഞ്ഞുവിടുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ വിട്ട് ആക്രമിക്കുന്നു.മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങള്‍ പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.പുകഴ്ത്തുമ്പോള്‍ ചുമന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നു തിരിച്ച് പറയുമ്പോള്‍ സൈബര്‍ ആക്രമണം നടത്തുന്നു,കുടുംബ ബന്ധങ്ങളെ പോലും ശിഥിലമാക്കുന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത്.
പ്രതിപക്ഷത്തിന് നേരെ വിമര്‍ശിക്കുന്നതും പ്രതികരിക്കുന്നതും ജനാധിപത്യ രീതിയാണ് എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിട്ട മുഴുവന്‍ കരാറുകളുടെയും വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. റെഡ്ക്രസന്റ്, യുണിറ്റാക് എന്നിവരുമായുള്ള കാരാര്‍ വിവരങ്ങളും പുറത്ത് വിടണമെന്ന് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."