HOME
DETAILS
MAL
മതഗ്രന്ഥം പാഴ്സലില്‍ വന്ന സംഭവം: സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസിന്റെ സമന്‍സ്
backup
August 12 2020 | 08:08 AM
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രസ്ഥം പാഴ്സലായി വന്ന സംഭവത്തില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക കസ്റ്റംസ് സമന്‍സ് അയച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകള്‍ വന്നുവെന്ന് അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറാണ് വിശദീകരണം തേടിയത്. നയതന്ത്ര ബാഗേജ് വഴി വരുന്നത് ക്ലിയറന്‍സിന് വേണ്ടി സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ കൌണ്ടര്‍ സൈന്‍ ചെയ്യണം. ഇത്തരത്തില്‍ മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ടോ, എത്ര തവണ വന്നു എന്നാണ് കസ്റ്റംസ് ചോദിച്ചത്.
യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ ലഭിച്ചിരുന്നുവെന്ന് മന്ത്രി കെ ടി ജലീല്‍ സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് കസ്റ്റംസ് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."