കര്‍ക്കിട കഞ്ഞിയും പത്തിലക്കറിയും വിതരണം
കുന്നംകുളം: കര്‍ക്കിടകത്തിന്റെ ആചരണത്തോടനുബന്ധിച്ച് ആരോഗ്യ സംരക്ഷണത്തിനായി കഞ്ഞിയും പത്തിലക്കറിയും കനക പൊടിയും വിതരണം ചെയ്തു. അരുവായ് ചറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 10 ഓടെയാണ് കര്‍ക്കിടകത്തിലെ ചൊവ്വ വെള്ളി ദിവസങ്ങളിലെ ഭക്ഷണ ക്രമീകരണമായി പത്തിലക്കറി വിതരണം ചെയ്തത്.
താള്, തകര, ചേമ്പ്, ചേന, മത്തം കുമ്പളം, പയറ്, നെയ്യൂറിളി, തഴുതാമ, ആനക കൊടി, തുവ്വ എന്നിവയാണ് പത്തിലക്കറിയിലെ ഇലകള്‍. ഉണങ്ങലരിയുടെ തവിടും ശര്‍ക്കരയും ചേര്‍ത്ത് കുഴച്ച് കനലില്‍ ചുട്ടെടുക്കുന്ന കനകപൊടിയും കഞ്ഞിയും പത്തിലക്കറിക്കൊപ്പം നല്‍കും. ശരീരത്തിന് ഓജസ് ഉണ്ടാക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണത്തിനും ഇവ ഉപകാരപെടുമെന്ന് പഴമക്കാര്‍ പറയുന്നു.
കര്‍ക്കടികത്തിലെ മുപ്പട്ട് ചൊവ്വാഴ്ച്ച അഥവാ ആദ്യത്തെ ചൊവ്വാഴ്ച്ചയാണ് സേവിക്കുന്നത്. മഴക്കാലമായതി നാല്‍ ദഹന ശക്തി കൂടുന്ന കാലമാണ്, അത്‌കൊണ്ട് തന്നെ സാധാരണ കിട്ടുന്ന ഇലക്കറികളില്‍ നിന്നും കിട്ടാന്‍ സാധ്യതയില്ലാത്ത പോഷകങ്ങളും ജീവകങ്ങളും ലഭിക്കാനുള്ള സംവിധാനമായാണ് പത്തിലക്കറിയെ കാണുന്നത്. ക്ഷേത്രത്തിലെ നാമജപ സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് നിന്ന് തന്നെയാണ് ഇലകള്‍ ശേഖരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."