ബംഗളൂരു സംഘര്‍ഷം: എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍. എസ്.ഡി.പി.ഐ നേതാവ് മുസാമില്‍ പാഷയാണ് അറസ്റ്റിലായത്. മുസാമില്‍ പാഷ ഉള്‍പ്പെടെ 110 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘര്‍ഷത്തിന് പിന്നില്‍ എസ്.ഡി.പി.ഐയുടെ ഗൂഢാലോചനയെന്ന് കര്‍ണാടക മന്ത്രി സി.ടി രവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൃത്യമായി ആസൂത്രണം ചെയ്താണ് നടപ്പാക്കിയത്. ശക്തമായ നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് നഗരത്തില്‍ സംഘര്‍ഷം ആരംഭിച്ചത്. അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി എംഎല്‍എയുടെ കാവല്‍ബൈരസാന്ദ്രയിലെ വീടിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. വീടിന് തീയിട്ട പ്രതിഷേധക്കാര്‍ വാഹനങ്ങളും തകര്‍ത്തു. പിന്നീട് പൊലീസ് ഇടപെടലുണ്ടായതോടെ സംഘം ഡിജെ ഹള്ളി പൊലീസ് സ്റ്റേഷനിലേക്ക് എത്തി. ഇവിടെവച്ചാണ് സംഘര്‍ഷം കൂടുതല്‍ ശക്തമായത്.
വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്ത എം.എല്‍.എയുടെ ബന്ധു നവീനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. അതേസമയം തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തതാണെന്നും താനല്ല വിവാദ പോസ്റ്റിട്ടതെന്നുമാണ് നവീന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."