ഐ.എന്‍.ടി.യു.സി മേയ്ദിന റാലി ഇന്ന് ചെറുതോണിയില്‍
ചെറുതോണി: ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് (ഐ.എന്‍.ടി.യു.സി) ഇന്ന് ചെറുതോണിയില്‍ മേയ്ദിന റാലിയും അവകാശ പ്രഖ്യാപന സമ്മേളനവും നടത്തും.
രാവിലെ 10 നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂവായിരത്തിലധികം സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ചെറുതോണി - അടിമാലി റോഡില്‍ വെള്ളക്കയത്തു നിന്നു രാവിലെ 9.30നു പ്രകടനം ആരംഭിക്കുമെന്നു ജില്ലാ പ്രസിഡന്റ് എ.പി.ഉസ്മാന്, സംസ്ഥാന സെക്രട്ടറി കെ.എം.ജലാലുദ്ദീന്‍, കെ.പി.റോയി എന്നിവര്‍ പറഞ്ഞു.
അസംഘടിതമേഖലയിലും നിര്‍മാണരംഗത്തും പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഇഎസ്ഐ പദ്ധതിയും ബോണസും നല്‍കണമെന്നാവശ്യപ്പെട്ടാണ് അവകാശപ്രഖ്യാപന സമ്മേളനം നടത്തുന്നത്.
എന്‍ഡിഎ സര്‍ക്കാരും എല്‍ഡിഎഫ് സര്‍ക്കാരും രാജ്യത്തെ തൊഴിലാളികളെ പട്ടിണിയിലാക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ നിര്‍മാണ തൊഴിലാളികള്‍ക്കു പെന്ഷന് ഉള്‍പ്പെടെ വര്‍ധിപ്പിച്ചുവെങ്കിലും ഇടതുസര്‍ക്കാര്‍ പെന്‍ഷന്‍തുക കുറച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."