കൊവിഡ്19: സഊദിയിൽ നിന്നും പ്രതീക്ഷകളുടെ കിരണങ്ങൾ, പ്രത്യേക കേന്ദ്രങ്ങൾ അടച്ചു തുടങ്ങി, സന്തോഷം പ്രകടിപ്പിച്ച് കിംഗ് സഊദ് മെഡിക്കൽ സിറ്റിയിലെ ജീവനക്കാർ; വീഡിയോ
റിയാദ്: സഊദിയിൽ നിന്നും കൊവിഡ് 19 വൈറസ് ആശങ്കകൾ നീങ്ങുന്നതായി സൂചനകൾ. മാസങ്ങൾ നീണ്ട ആശങ്കകൾക്ക് വിരാമമാകുന്നതായുള്ള സൂചനകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്ത് വരുന്നത്. രാജ്യത്താകമാനം വൈറസ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതും വിവിധ നഗരികളിലെ രോഗികളുടെ എണ്ണത്തിൽ പ്രതിദിനം വൻ കുറവ് ഉണ്ടാകുന്നതും ഏറെ ആശ്വാസം നൽകുന്നതാണ്. വിവിധ സ്ഥലങ്ങളിലെ കൊറോണ ഐസൊലേഷൻ വാർഡുകൾ അടക്കുകയോ ഭാഗികമായി പ്രവർത്തവും നിർത്തുകയോ ചെയ്‌തിട്ടുണ്ട്.
فرحة الكوادر الطبية في #مدينة_الملك_سعود بإغلاق أجنحة العزل بعد تراجع إصابات #كورونا.https://t.co/EXVA9ZRU8p pic.twitter.com/lZWztXZdeU
— صحيفة سبق الإلكترونية (@sabqorg) August 11, 2020
ഇതിനകം തന്നെ കിംഗ് സഊദ് മെഡിക്കൽ സിറ്റി ജനറൽ ഹോസ്പിറ്റലിൽ കൊറോണ രോഗികൾക്കായി ഒരുക്കിയ ഐസൊലേഷൻ വാർഡ് അടച്ചതിൻ്റെ ആഘോഷം ജീവനക്കാർ പ്രകടിപ്പിക്കുന്നതിൻ്റെ ദൃശ്യം സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. നഴ്സുമാരടങ്ങുന്ന ആശുപത്രി ജീവനക്കാർ മാസ്ക്കുകൾ ഊരിക്കൊണ്ട് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ച് പുറത്തേക്ക് വരുന്ന ദൃശ്യം ആശുപത്രി ഡയറക്ടർ തന്നെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. ഹോസ്പിറ്റലിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന അവസാനത്തെ രോഗി കൂടി രോഗമുക്തി നേടി പുറത്ത് പോയതിനു ശേഷമാണു ജീവനക്കാർ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.
കൂടാതെ, കിഴക്കൻ പ്രവിശ്യയിലെ ഏതാനും കൊറോണ കേന്ദ്രങ്ങളും കൂടി അടച്ചു പൂട്ടിയിട്ടുണ്ട്. പ്രതിദിനമെത്തിയിരുന്ന രോഗികളുടെ എണ്ണത്തിൽ വൻ കുറവ് വന്നതും കാര്യമായ രീതിയിൽ പുതിയ രോഗികൾ ഇല്ലാത്തതിനെ തുടർന്നുമാണ് നേരത്തെ തുറന്നിരുന്ന പ്രത്യേക കൊവിഡ് കേന്ദ്രങ്ങൾ അടച്ചത്. ജുബൈൽ റോയൽ കമ്മീഷനിലെ കേന്ദ്രങ്ങളാണ് താൽകാലികമായി അടച്ചു പൂട്ടിയത്. ഇവിടെ ജോലിക്ക് നിയമിച്ചിരുന്ന ആരോഗ്യ പ്രവർത്തകർ ഇപ്പോൾ വിശ്രമത്തിലാണ്.
ഇതിനകം തന്നെ രാജ്യത്താകമാനമുള്ള കൊവിഡ് കേസുകളിൽ വൻ കുറവാണ് ഉണ്ടാകുന്നത്. ദിനേനയുള്ള വൈറസ് കേസുകൾ ആദ്യ ഘട്ടങ്ങളിൽ ചെയ്യപ്പെട്ടതിനെക്കാളും എത്രയോ കുറവാണ്. മാത്രമല്ല, നഗരികൾ തിരിച്ചുള്ള കണക്കുകളിൽ നിലവിൽ നൂറിൽ താഴെ കേസുകൾ മാത്രമാണ് കാണുന്നത്. നേരത്തെയിത് നൂറിലധികം കേസുകളായിരുന്നു നിരവധി നഗരികളിൽ ഒരേ സമയം കണ്ടെത്തിയിരുന്നത്. ഒരു ഘട്ടത്തിൽ അറുപത്തിനായിരത്തിലധികം രോഗികൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നുവെങ്കിൽ നിലവിൽ 32,499 രോഗികൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.
നിലവിലെ കണക്കുകൾ തുടരുകയാണെങ്കിൽ അധിക താമസിയാതെ തന്നെ സഊദി കൊവിഡ് മുക്തമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ. സഊദിയിലെ മുഴുവൻ പട്ടണങ്ങളിലും സമീപ ദിവസങ്ങളിൽ പുതുതായി കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വലിയ പുരോഗതിയും കാണാൻ സാധിക്കുന്നുണ്ട്.
ബുധനാഴ്ച്ച 2,151 രോഗികൾ രോഗ മുക്തരായതായതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 257,269 ആരു ഉയർന്നു. 1,569 പുതിയ രോഗികളെ കണ്ടെത്തിയതോടെ ആകെ രോഗികൾ 293,037 ആയും 36 രോഗികൾ മരണപ്പെട്ടതോടെ ആകെ മരണം 3,269 ആയും ഉയർന്നിട്ടുണ്ട്.
കിംഗ് സഊദ് മെഡിക്കൽ സിറ്റി ജനറൽ ഹോസ്പിറ്റലിൽ കൊറോണ രോഗികൾക്കായി ഒരുക്കിയ ഐസൊലേഷൻ വാർഡ് അടച്ചതിൻ്റെ ആഘോഷം ജീവനക്കാർ പ്രകടിപ്പിക്കുന്നതിൻ്റെ ദൃശ്യം
[video width="200" height="360" mp4="http://suprabhaatham.com/wp-content/uploads/2020/08/2020_08_12_17_34_42_fI0DQwwx3i7yIotv.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."