കരിങ്കല്‍ കെട്ടില്‍ വെള്ളം കയറി;
തേഞ്ഞിപ്പലം: ഇരുമ്പോത്തിങ്ങലിലെ തോണിക്കടവില്‍ കാലു നനയാതെ തോണിയില്‍ കയറിക്കൂടാന്‍ പാടുപെടണം. തോണിയിലേക്ക് കയറനായി നിര്‍മിച്ച കരിങ്കല്‍ പാതയില്‍ വേലിയേറ്റം കാരണം വെള്ളം കയറിയതാണ് വിനയായത്.
കരിങ്കല്‍ കെട്ട് പലസ്ഥലത്തും തകര്‍ന്ന് കല്ല് ഇളകിയ നിലയിലാണ്. പുഴയില്‍ ഒഴുക്ക് ശക്തമാകുന്ന സമയങ്ങളില്‍ തോണിയില്‍ കയറാനായി അല്‍പ്പം മുകളിലായി നിര്‍മിച്ച ഭിത്തിയും തകര്‍ന്നിട്ടുണ്ട്. ഭിത്തിയിലെ കല്ലുകള്‍ ഇളകുന്നത് തോണിയില്‍ കയറാനെത്തുന്നവരെയും തോണിയില്‍ നിന്ന് ഇറങ്ങുന്നവരെയും ഏറെ ദുരിതത്തിലാക്കുന്നു.
ചെറുതായൊന്ന് തെന്നിയാല്‍ ആളുകള്‍ പുഴയിലേക്ക് വീഴാനിടയുണ്ട്. ഇവിടെ സുരക്ഷ ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ കടവിലാണ് വള്ളിക്കുന്ന് -തേഞ്ഞിപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റഗുലേറ്റര്‍ കംബ്രിഡ്ജ് വരുന്നത്.
നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ബജറ്റില്‍ ഇരുമ്പോത്തിങ്ങലില്‍ ബ്രിഡ്ജ് നിര്‍മാണത്തിന് 36 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ബ്രിഡ്ജ് നിര്‍മാണം വേഗത്തിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."