ഉദാരവല്‍ക്കരണത്തെ തോല്‍പ്പിക്കുന്ന നവ ബദല്‍ ഉയരണം: പിണറായി
നാദാപുരം: കോണ്‍ഗ്രസും ബി.ജെ.പിയും തുടരുന്ന ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിനെതിരേ നവ ബദല്‍ ഉയര്‍ന്നുവരണമെന്നും ഇടതുപക്ഷം ശ്രമിക്കുന്നത് ഇതിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാദാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ ദുരിതം ബി.ജ.പിയിലൂടെ അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തികരിച്ചിരിക്കുകയാണ്. രാജ്യത്ത് കോര്‍പറേറ്റുകള്‍ക്കും കുത്തകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും മാത്രമാണ് രക്ഷയുള്ളത്. ദുരിതാവസ്ഥയില്‍നിന്നു മോചനം നേടാന്‍ ജനം സ്വയം തീരുമാനമെടുത്തിരിക്കുകയാണ്. ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്തെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കുകയാണ്. കോണ്‍ഗ്രസും മതനിരപേക്ഷ പാരമ്പര്യം സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും കൈക്കൊണ്ടിട്ടില്ല.
ഹിന്ദുത്വ തീവ്രവാദത്തോട് കോണ്‍ഗ്രസ് സ്വീകരിച്ച മൃദുസമീപനത്തിന്റെ ദുരന്തമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിലൂടെ പാര്‍ട്ടി അനുഭവിക്കുന്നതെന്നും ബൂത്ത് കമ്മിറ്റി വിളിച്ച് ജനങ്ങളോട് നേതാവ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് വിളിച്ചുപറയേണ്ട ഗതികേടിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പരിഹസിച്ചു.
ഇ .കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി. സി.എച്ച് മോഹനന്‍, എന്‍.കെ അബ്ദുല്‍ അസീസ്, മനയത്ത് ചന്ദ്രന്‍, ടി.വി ബാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."