HOME
DETAILS

സംസ്ഥാനത്ത് മത്സ്യബന്ധനം പുനരാരംഭിച്ചു

  
backup
August 13, 2020 | 1:59 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8

 


തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യബന്ധനം പുനരാരംഭിച്ചു. ട്രോളിങ് നിരോധനം കഴിഞ്ഞ് കൊവിഡ് നിയന്ത്രണങ്ങളും പ്രതികൂല കാലാവസ്ഥയും വന്നതിനാലാണ് മത്സ്യബന്ധനം പുനരാരംഭിക്കല്‍ വൈകിയത്.
ട്രോളിങ് നിരോധനം കഴിഞ്ഞ 31ന് അവസാനിച്ചിരുന്നു. ഇന്നലെയോടെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു.
കൊവിഡ് വ്യാപന സാഹചര്യത്തില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റയക്ക നമ്പറില്‍ അവസാനിക്കുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് മത്സ്യബന്ധനത്തിന് അനുമതി. ഞായറാഴ്ച അവധിയായിരിക്കും.
വള്ളങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പുറപ്പെട്ട സ്ഥലത്ത് തിരികെയെത്തണം. ഹാര്‍ബറുകളിലെ മത്സ്യലേലത്തിന് വിലക്കുണ്ട്. കണ്ടെയ്‌മെന്റ് സോണുകളില്‍നിന്നു പിടിച്ചുകൊണ്ടുവരുന്ന മത്സ്യം ആ മേഖലയ്ക്കുള്ളില്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. ബീച്ചില്‍ തുറക്കുന്ന കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കായിരിക്കും ഹാര്‍ബറിലേക്ക് പ്രവേശിക്കാന്‍ അനുമതി.
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ ജില്ലാ പൊലിസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി.
തീരദേശ മേഖലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ക്രമസമാധാനവിഭാഗം എഡി.ജി.പിക്ക് റിപ്പോര്‍ട്ട് ചെയ്യാനായി ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിയെ ചുമതലപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി ഓടി രക്ഷപ്പെട്ടു; ഗുരുതര വീഴ്ച്ച

Kerala
  •  a day ago
No Image

ദുബൈ റൺ 2025; നഗരത്തിലെ പ്രധാന റോഡുകൾ ഞായറാഴ്ച അടച്ചിടും

uae
  •  a day ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; നിയമലംഘകരെ പിടികൂടി അബുദാബി പൊലിസ്

uae
  •  a day ago
No Image

പാലത്തായി പോക്‌സോ കേസ്; ഇരയെ മാനസികമായി പീഡിപ്പിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടി

Kerala
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലിഭാരം; ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

യുഎഇയിലെ ചില സ്കൂളുകൾക്ക് ശൈത്യകാല അവധിയിൽ കുറവ്; കാരണം ഇത്

uae
  •  a day ago
No Image

ഭൂമി പണയപ്പെടുത്തി വിവാഹം നടത്തി വരൻ; ചടങ്ങുകൾക്ക് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടി നവവധു

National
  •  a day ago
No Image

പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; രണ്ട് യുപി സ്വദേശികള്‍ പിടിയില്‍ 

National
  •  a day ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 5 ന് തുടക്കം; താമസക്കാരെ കാത്തിരിക്കുന്നത് 4 ലക്ഷം ദിർഹമിന്റെ ഗ്രാൻഡ് സമ്മാനം

uae
  •  a day ago
No Image

വ്യക്തിഗത വായ്പകൾക്ക് 5,000 ദിർഹം ശമ്പളം നിർബന്ധമില്ല; യുഎഇ ബാങ്കുകൾ എല്ലാ താമസക്കാർക്കും വായ്പ നൽകുമോ?

uae
  •  a day ago