കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അൽഖോബാറിൽ മരണപ്പെട്ടു
ദമാം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അൽഖോബാറിൽ മരണപ്പെട്ടു. തിരൂർ ചെമ്പ്രമുണ്ടായ പുറത്ത് വീട്ടിൽ പരേതരായ ബാവുണ്ണി മൂപ്പൻ-ഫാത്വിമ എന്നിവരുടെ മകൻ ബഷീർ വടക്കേടത്ത് (51) ആണ് വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത്. ഒരു മാസമായി അൽ മാനിഹ് ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 25 വർഷമായി സഊദിയിൽ പ്രവാസി ആയ ബഷീർ ബിൻസാഗർ കമ്പനിയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു
അൽകോബാർ കെഎംസിസി പ്രവർത്തകൻ കൂടിയായ ഇദ്ദേഹം ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നുണ്ട്. ഭാര്യയും രണ്ടു മക്കളും സമേതം അൽഖോബാറിലാണ് താമസം. ഭാര്യ: സൗദ, മക്കൾ: റിസ്വാൻ, റിദ ഫാത്തിമ (ഇരുവരും വിദ്യാർത്ഥികൾ). മൂത്ത മകൾ റമിദ നാട്ടിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്..
മൃതദേഹം തുഖ്ബ യില്‍ മറവ് ചെയ്യുന്നതിന് വേണ്ട നിയമ നടപടികൾക്ക് അൽകോബാർ
കെഎംസിസി വെൽഫയർ വിഭാഗം രംഗത്തുണ്ട്. അൽകോ ബാറിലെ മത സാമൂഹ്യ രംഗത്ത് സജീവമായിരുന്ന ബഷീറിന്റെ വേർപാടിൽ അൽഖോബാർ കെഎംസിസി അനുശോചനം രേഖപ്പെടുത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."