HOME
DETAILS

പാങ്ങില്‍ ഉസ്താദ്:പുനര്‍വായന തേടുന്ന ജീവിതപ്പാടുകള്‍

  
backup
August 14 2020 | 17:08 PM

pangil-ustad-lifestyle-that-seek-re-reading

പണ്ഡിതന്‍, സംഘാടകന്‍, മുഫ്തി, പരിഷത്തകര്‍ത്താവ്, വിദ്യാഭ്യാസവിചക്ഷണന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, കവി തുടങ്ങി വിശേഷണങ്ങള്‍ക്കു വഴങ്ങാത്ത വിശിഷ്ട വ്യക്തിത്വത്തിനുടമയായിരുന്നു പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ല്യാര്‍. സമസ്തയുടെ സംസ്ഥാപനത്തില്‍ ഏറെ ത്യാഗപരിശ്രമങ്ങള്‍ നടത്തിയ ആ മഹാന്‍ സംഘടനയുടെ രണ്ടാമത്തെ പ്രസിഡന്റ് കൂടിയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ സംഘബോധം കേരളത്തിന് നല്‍കിയ സര്‍വ്വ നേട്ടങ്ങളിലും കേരളീയ സമൂഹം കടപ്പെട്ടിരിക്കുന്നത് പാങ്ങില്‍ ഉസ്താദിനോടാണ്.

കേരളത്തിലുടനീളം സഞ്ചരിച്ച്, അഗ്രേസരരായ പണ്ഡിതരെ സമീപിച്ച് സംഘശക്തിയുടെ അനുപേക്ഷണീയത ബോധ്യപ്പെടുത്തി, സമസ്തയുടെ പിറവി സാക്ഷാത്കരിക്കുന്നതില്‍ പാങ്ങില്‍ ഉസ്താദിന്റെ പങ്ക് അപരിമേയമായിരുന്നു. അതു കൊണ്ടു തന്നെ ഈ കൂട്ടായ്മയുടെ അമരത്തേക്ക് അവര്‍ക്ക് നിര്‍ദ്ദേശിക്കാന്‍ പാങ്ങില്‍ ഉസ്താദിന്റെ പേരെല്ലാതെ മറ്റൊരു പേരുണ്ടായിരുന്നില്ല. പക്ഷെ, ആ മഹാ പണ്ഡിതന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ എന്ന മഹാനായ സയ്യിദിനെ മുന്നില്‍ നിര്‍ത്തുകയായിരുന്നു. കാലവും ചരിത്രവും സാക്ഷി; പക്വവും ദീര്‍ഗ്ഗദര്‍ശിത്വവുമുള്ള നിലപാടായിരുന്നു അത്. പ്രമുഖ സ്വഹാബി മുഹമ്മദ് ബിന്‍ മാലികുബിന്‍ ഹബീബ് അല്‍അന്‍സ്വാരി(റ)യുടെ സന്താന പരമ്പരയില്‍ പെട്ട നൂറുദ്ദീന്‍ എന്നവരുടെ പുത്രനായി 1888 ജൂണ്‍ 22 (1305 ശവ്വാല്‍ 11) നാണ് അദ്ദേഹത്തിന്റെ ജനനം. പഴേടത്ത് വയോട്ടില്‍ പോക്കു ഹാജിയുടെ പുത്രി തിത്തു വായിരുന്നു മാതാവ്.


മാതാപിതാക്കളില്‍ നിന്നു തന്നെ പ്രാഥമിക പഠനം. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി. സ്വന്തം നാടായ പാങ്ങില്‍ തന്നെ പതിനെട്ട് വയസ്സുവരെ പഠനം തുടര്‍ന്നു. അനന്തരം അക്കാലത്തെ അഗ്രേസരരായ പണ്ഡിതരില്‍ നിന്ന് വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ വ്യുല്‍പ്പത്തി നേടി. കട്ടിലശ്ശേരി ആലി മുസ് ല്യാരെന്ന ശൈഖ് അലിയ്യുത്തൂരി(റ), കരിമ്പനക്കല്‍ അഹ്മദ് മുസ് ല്യാര്‍, പള്ളിപ്പുറം കാപ്പാട് മുഹമ്മദ് മുസ്‌ല്യാര്‍ തുടങ്ങിയവരായിരുന്നു പ്രധാന ഗുരുനാഥന്‍മാര്‍.

പിന്നീട് വെല്ലൂര്‍ ബാഖിയാത്തിലും ലത്വീഫിയ്യയിലും ഉപരിപഠനം നടത്തി. 1912ല്‍ പഠനം പൂര്‍ത്തിയാക്കി. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അവഗാഹം നേടിയ അദ്ദേഹം ആദ്യമായി ദര്‍സ് നടത്തിയത് സ്വദേശമായ പാങ്ങില്‍ തന്നെയായിരുന്നു. പിന്നീട് മണ്ണാര്‍ക്കാട് ദര്‍സ് നടത്തി.1921 ലെ മലബാര്‍ കലാപം ആരംഭിക്കുന്നത് വരെ അവിടെ തുടര്‍ന്നു.

മലബാര്‍ കലാപം യഥാര്‍ത്ഥ വഴിക്ക് തിരിച്ചുവിടുന്നതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു.മലപ്പുറത്തെ തുക്ക്ടി കച്ചേരി കൊള്ളയടിക്കാന്‍ വന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അദ്ദേഹം മലപ്പുറം കുന്നുമ്മലില്‍ വെച്ച് നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. അതിങ്ങനെ സംഗ്രഹിക്കാം.''പ്രിയപ്പെട്ടവരെ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്. വെള്ളക്കാര്‍ നമ്മുടെ ശത്രുക്കളാണ്. അവര്‍ ഇന്ത്യ വിട്ടു പോകണം. അതു വരെ നാം സമരം ചെയ്യും. പക്ഷെ, നാം അക്രമം കാണിക്കരുത്. ഗവണ്‍മെന്റ് ആപ്പീസുകള്‍ കൊള്ളയടിക്കരുത്.അങ്ങനെ ചെയ്താല്‍ നാം കുറ്റക്കാരായിത്തീരും. സമാധാനപരമായി നാം സമരം ചെയ്യുക.അതാണ് നമ്മുടെ ലക്ഷ്യം.'
ഇന്ന് അദ്ദേഹത്തിന്റെ വഫാത്ത് ദിനവും സ്വാതന്ത്യദിനവും ഒരുമിച്ചു വന്നത് സ്വാഭാവികം. അദ്ദേഹം ഉള്‍പ്പെടെയുടെ ഉള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സമര പോരാട്ടങ്ങളെ നമുക്ക് നന്ദിപൂര്‍വ്വം സ്മരിക്കാം. മലബാര്‍ കലാപാനന്തരം പ്രസിദ്ധമായ താനൂരിലെ വലിയകുളങ്ങര പള്ളിയിലെ ദര്‍സ് അദ്ദേഹം എറ്റെടുത്തു. പ്രസ്തുത ദര്‍സാണ് അദ്ദേഹത്തിന്റെ പരിശ്രമങ്ങളാല്‍ ഇസ് ലാഹുല്‍ ഉലൂം അറബിക് കോളേജായി മാറിയത്. താനൂരില്‍ സമസ്തയുടെ ചരിത്രപ്രസിദ്ധമായ ഒന്നാം സമ്മേളനത്തിന് ആതിഥ്യമരുളാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ കര്‍മ മണ്ഡലം താനൂരായത് കൊണ്ടാണ്.അദ്ദേഹത്തിന്റെ അനുഗൃഹീത തൂലികയില്‍ ഇരുപതിലേറെ ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്.

തുഹ്ഫത്തുല്‍ അഹ്ബാബ്, അന്നഹ്ജുല്‍ ഖവീം, അത്തുഹ്ഫത്തുല്‍ റബീഇയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ, അല്‍ മുറവ്വിയി ഫീ മനാഖിബിസ്സയ്യിദ് അഹ്മദല്‍ ബദവി, അല്‍ഖസ്വീദത്തുല്‍ ഖുതുബിയ്യ ഫീ മദ്ഹി ഗൗസില്‍ ബരിയ്യ, താജുല്‍വസാഇല്‍ ബി ഖൈരില്‍ അസാമീ വല്‍ ഫവാളില്‍, ഇബ്‌റാ സുല്‍ മുഹ്മല്‍, രിസാലതുന്‍ സ്വഈത്തുന്‍ ഫിത്ത ജ് വീദ്, തന്‍ബീഹുല്‍ ഗഫൂല്‍, ഖസ്വീദത്തുത്ത ഹാനി, ഇസാലത്തുല്‍ ഖുറാഫാത്ത്, അന്നഫഹാത്തുല്‍ ജലീല തുടങ്ങിയ അദ്ദേഹത്തിന്റെ പ്രധാന കൃതികളില്‍ ചിലതു മാത്രം. വിദേശത്ത് നിന്ന് പ്രസിദ്ധീകരിച്ചതും കയ്യെഴുത്ത് കൃതികളുമുള്‍പ്പെടെ ധാരാളം രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. അവ പുതലമുറക്ക് ഉപകാരപ്പെടുംവിധം പുന:പ്രസിദ്ദീകരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ രംഗത്തുവരണം.
സമസ്തയുടെ സംസ്ഥാപനത്തിലും വളര്‍ച്ചയിലും അദ്ദേഹത്തിന്റെ സംഘടനാപാടവം വലിയ അനുഗ്രമായിരുന്നു. സമസ്തയുടെ പ്രഥമ മുഖപത്രമായിരുന്ന 'അല്‍ബയാന്‍' മാസിക ആരംഭിച്ചതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചതും അദ്ദേഹമായിരുന്നു.1946 നവംബര്‍ 20 (1365 ദുല്‍ഹിജ്ജ 25) ന് ആ മഹാ പണ്ഡിതന്‍ വിടവാങ്ങി.പാങ്ങ് ജുമാ മസ്ജിദിനു സമീപമാണ് ഖബര്‍.ആ മഹാന്റ പാത പിന്തുടര്‍ന്ന് ആത്മാര്‍ത്ഥമായി സമസ്തയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago