HOME
DETAILS

കൊവിഡ് ബാധിതരുടെ ഫോണ്‍ ചോര്‍ത്തല്‍

  
backup
August 15 2020 | 01:08 AM

covid-878823-2020


കൊവിഡ് ബാധിതരുടെ ഫോണ്‍ ചോര്‍ത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പൊലിസിന് നല്‍കിയ ഉത്തരവ് വന്‍ വിവാദത്തിലേക്ക് നീളുകയാണ്. നിയമവിരുദ്ധമായ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് ഇന്നലെ കത്ത് നല്‍കുകയുണ്ടായി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡ് പോസിറ്റീവായ ഒരാളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് പറഞ്ഞാണ് പൊലിസ് കൊവിഡ് ബാധിതരുടെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയിരിക്കുന്നത്. ഇതുവഴി രോഗിയുമായി സംസാരിച്ചവരെ കണ്ടെത്താനും സമ്പര്‍ക്കം വഴി അവര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് അറിയാനും കഴിയുമെന്നാണ് ഫോണ്‍ ചോര്‍ത്തലിനെ ന്യായീകരിച്ചു കൊണ്ട് പൊലിസ് നല്‍കുന്ന വിശദീകരണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണത്രെ ഇത്തരം ചോര്‍ത്തല്‍ നടത്തുന്നത്. രോഗികളുമായി സംസാരിച്ചവരെ കണ്ടെത്തി അവര്‍ രോഗികളുമായി നേരിട്ടു സമ്പര്‍ക്കമുള്ളവരാണെങ്കില്‍ അവരെ ക്വാറന്റൈനിലാക്കണമെന്നാണ് പൊലിസിനു കിട്ടിയ നിര്‍ദേശം. ഇതെങ്ങനെയാണ് പ്രായോഗികമാവുക?. അധികവും ദൂരെയുള്ള ആളുകളുമായിട്ടായിരിക്കും കൊവിഡ് ബാധിതര്‍ സംസാരിച്ചിട്ടുണ്ടാവുക. അവര്‍, ഒരുപക്ഷേ പോസിറ്റീവായവരുമായി ഇടപഴകിയിട്ടുണ്ടാകാം. എന്നാല്‍, അവരെ കണ്ടെത്തി ക്വാറന്റൈനിലാക്കുക എന്നത് കേരളാ പൊലിസിനെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രായോഗികമാകും?. ജില്ലാ പൊലിസ് മേധാവികള്‍ക്കാണ് ഡി.ജി.പി ഇതിന്റെ മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലിസിനു കൈമാറിയതിനെതിരേ, പൊലിസിലും ആരോഗ്യ വകുപ്പിലും അതൃപ്തി പുകഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്, ഫോണ്‍ ചോര്‍ത്തല്‍ ഡ്യൂട്ടിയും രോഗപ്രതിരോധത്തിന്റെ ഭാഗമായി അവര്‍ക്ക് നല്‍കിയിരിക്കുന്നത്. രേഖകള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി വിനോദ് കുമാറിനെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഡി.ജി.പിയില്‍ നിന്ന് നിര്‍ദേശം കിട്ടിയതിനു പിന്നാലെ, പൊലിസ് കൊവിഡ് ബാധിതരുടെ ഫോണ്‍ കോളുകള്‍ ശേഖരിക്കാനും തുടങ്ങി.
ഒരാള്‍ ക്രിമിനല്‍ കേസില്‍പെടുമ്പോഴാണ് അയാളുടെ ഫോണ്‍ കോളുകളുടെ രേഖകള്‍ പൊലിസ് പരിശോധിക്കുന്നത്. കൊവിഡ് പോസിറ്റീവ് ആകുക എന്നത് ഒരു കുറ്റകൃത്യമല്ല. കൊവിഡ് ബാധിതന്‍ കുറ്റവാളിയുമല്ല. ആ നിലക്ക് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിട്ടേ ഈ ഫോണ്‍ ചോര്‍ത്തലിനെ കാണാനാവൂ. രോഗികളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തി, അവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയാറാക്കുക എന്നത് പ്രയാസമുള്ള കാര്യമായതു കൊണ്ടാണ് സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ ഫോണ്‍ ചോര്‍ത്തലിനെ ആശ്രയിച്ചതെന്ന പൊലിസ് ഭാഷ്യം തൃപ്തികരമല്ല. ഇതുവഴി രോഗികളുടെ സമ്പര്‍ക്ക പട്ടിക എളുപ്പത്തില്‍ തയാറാക്കാന്‍ കഴിയുമെന്ന വിശദീകരണവും അംഗീകരിക്കാനാവില്ല.


പൊതുജനാരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് രോഗികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയോ മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയോ ചെയ്യില്ലെന്നും ഫോണ്‍ കോളുകള്‍ ചോര്‍ത്തലിനെ ന്യായീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പി ണറായി വിജയന്‍ പ്രസ്താവന നടത്തിയിരുന്നു.


അമേരിക്കയിലെ സ്പ്രിംഗ്ലര്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ വിവാദമായപ്പോള്‍, ഇതേ രീതിയിലുള്ള വിശദീകരണമായിരുന്നു സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായത്. കൊവിഡ് നിരീക്ഷണത്തിലുള്ള രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്പ്രിംഗ്ലര്‍ കമ്പനിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയത് ഏപ്രില്‍ രണ്ടിനായിരുന്നു. ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന് കരാറില്‍ പറഞ്ഞിരുന്നുവെങ്കിലും കരാറിനെതിരേ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. ഇപ്പോഴത്തേതുപോലെ പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കൊവിഡ് ബാധിതരുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ മരുന്നു കുത്തകകള്‍ക്ക് നല്‍കാനുള്ള നീക്കമാണിതെന്നുമുള്ള ആരോപണങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നും കോടതി ഇടപെട്ടതിനാലും കമ്പനി കരാറില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
സമ്പര്‍ക്കത്തില്‍പെട്ടവരെ കണ്ടെത്താനായി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഫോണ്‍ കോള്‍ ചോര്‍ത്തലും സ്പ്രിംഗ്ലര്‍ വിവാദത്തോട് സാമ്യം പുലര്‍ത്തുന്നതാണ്. രണ്ട് സംഭവങ്ങളിലും പ്രധാനമായും ഉയര്‍ന്നുവന്ന ആരോപണം പൗരന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നുവെന്നും അവന്റെ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും എന്നുമായിരുന്നു.


കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്നു സംശയിക്കുന്ന ആളുടെ ഫോണ്‍ രേഖകള്‍ ലഭിക്കണമെങ്കില്‍പ്പോലും സൂപ്രണ്ട് ഓഫ് പൊലിസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിക്ക് കത്തു നല്‍കണമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. രോഗിയാണെന്ന കാരണം കൊണ്ട് ഒരാളുടെ സ്വകാര്യത മറനീക്കാന്‍ പൊലിസിനു നിയമം അനുവദിക്കുന്നില്ല.


കൊവിഡ് ബാധിച്ച ഒരാളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിലൂടെ രോഗപ്പകര്‍ച്ച തടയാന്‍ കഴിയുമെന്ന് പൊതുസമൂഹത്തോട് വിശദീകരിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. ആ ബാധ്യത ഇവിടെ നിറവേറ്റിയിട്ടില്ല. ഇതിലൂടെ വൈറസ് ബാധയില്ലാത്ത വ്യക്തികളുടെയും വിവരങ്ങള്‍ ശേഖരിക്കപ്പെടുകയില്ല എന്നതിന് എന്താണ് ഉറപ്പ് ?. പൊതുജന സുരക്ഷ കണക്കിലെടുത്ത് ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അടിയന്തരഘട്ടങ്ങളില്‍ ടെലിഗ്രാഫ് ആക്ട് 5 (2) കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് ശേഖരിക്കുന്നത് ?. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഇത്തരം നടപടികള്‍ക്കെതിരേ ഏതെങ്കിലും വ്യക്തി കോടതിയില്‍ പോയാല്‍ സര്‍ക്കാരിന് എന്തു വിശദീകരണമാണ് നല്‍കാനുണ്ടാവുക?. സര്‍ക്കാരിന്റെ തീരുമാനം നിഷകളങ്കവും സുതാര്യവുമാണെങ്കില്‍, ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിലൂടെ രോഗവ്യാപനം തടയാന്‍ കഴിയുമെന്നുണ്ടെങ്കില്‍ ആ വസ്തുത പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ എന്തിന് അമാന്തിക്കണം ?.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago