അര്‍ബുദത്തോട് മല്ലടിച്ച് കോണ്‍ ഡി ലാന്‍ജ് വിടവാങ്ങി
എഡിന്‍ബറ: സ്കോട്ട്ലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ മുന്‍ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ കോണ്‍ ഡി ലാന്‍ജ് എനി ഓര്മ. അര്‍ബുദം കാരണം ഇന്നലെ രാവിലെയാണ് താരം മരണപ്പെട്ടത്. 38കാരനായ ലാന്‍ജ് 2017 ഡിസംബര്‍ മുതല്‍ തലച്ചോറിലെ അര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച കോണ്‍ ഡി ലാന്‍ജ് സ്കോട്ടിഷ് ടീമിനായി 21 മത്സരങ്ങളില്‍ ജഴ്സി അണിഞ്ഞിട്ടുണ്ട്. 2015 ജൂണില്‍ അയര്‍ലാന്‍ഡിനെതിരേ ടി20യില്‍ കളിച്ചു കൊണ്ടാണ് താരം സ്കോട്ടിഷ് ടീമിനായി അരങ്ങേറ്റം കുറിച്ചത്. 13 ഏകദിനങ്ങളിലും എട്ടു ടി20കളിലും താരം ഇതുവരെ കളിച്ചിട്ടുണ്ട്.
സ്കോട്ടിഷ് ഡ്രസിങ് റൂമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഡി ലാന്‍ജ്. 2017ല്‍ സിംബാബ്വെയെ സ്കോട്ടിഷ് ടീം അട്ടിമറിച്ചപ്പോള്‍ ടീമിന്റെ ഹീറോ ഡി ലാന്ജായിരുന്നു. കളിയില്‍ 60 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2017ന്റെ അവസാനത്തോടെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നു ഡി ലാന്ജിനു പല മത്സരങ്ങളും നഷ്ടമായിരുന്നു.
മൈഗ്രേനിനു സമാനമായ കടുത്ത തലവേദനയായിരുന്നു ഇതിനു കാരണം. അസുഖം മാറാത്തതിനെ തുടര്‍ന്നു വിദഗ്ധ പരിശോധനകള്‍ക്കു വിധേയനായതോടെയാണ് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."