HOME
DETAILS
MAL
തദ്ദേശ സ്വയംഭരണ എന്‍ജിനിയറിങ് വിഭാഗത്തില്‍ 31 തസ്തികകള്‍
backup
April 30 2017 | 21:04 PM
കോഴിക്കോട്: തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 31 മിനിസ്റ്റീരിയല്‍- സൂപ്പര്‍വൈസറി തസ്തികകള്‍ പുതുതായി സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ഫിനാന്‍സ് ഓഫിസര്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സീനിയര്‍ സൂപ്രണ്ട്, ഫെയര്‍ കോപ്പി സൂപ്രണ്ട് എന്നി വിഭാഗങ്ങളില്‍ ഒരോ തസ്തികയും ജൂനിയര്‍ സൂപ്രണ്ട്(4), ഹെഡ് ക്ലാര്‍ക്ക്(22) എന്നിവയുമാണ് പുതിയ തസ്തികകള്‍.
നിലവില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തിക വരെയേ ഉണ്ടായിരുന്നുള്ളൂ. അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ഫിനാന്‍സ് ഓഫിസര്‍ തസ്തികകള്‍ സര്‍ക്കാരിലെ അണ്ടര്‍സെക്രട്ടറി തസ്തികയ്ക്ക് തുല്യമായാണ് സൃഷ്ടിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."