സൈന്യത്തിന്റെ പേരില്‍ വോട്ട് പിടുത്തം: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ പരാതി
ഭോപ്പാല്‍: സൈന്യത്തിന്റെ പേര് പറഞ്ഞ് വോട്ടഭ്യര്ഥിച്ചെന്നാരോപിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവുമായ ശിവരാജ് സിംഗ് ചൗഹാനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. നിലവില്‍ മൊറേന്ന ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ശിവരാജ് സിംഗ്. വ്യാഴാഴ്ച നടന്ന പൊതുയോഗങ്ങളില്‍ ശിവരാജ് സിംഗ് ചൗഹാന് ജനങ്ങളോട് സൈന്യത്തിന്റെ പേരില്‍ വോട്ടഭ്യര്‍ഥന നടത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ കോണ്‍ഗ്രസ് പറഞ്ഞു.
മധ്യപ്രദേശിലെ മൊറേന്ന, പന്ന നഗരങ്ങളിലായിരുന്നു പൊതുയോഗങ്ങളില്‍ ചൗഹാന് പരാമര്‍ശം നടത്തിയതെത്രെ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൈന്യത്തിന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ത്ഥിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് ബിജെപി നേതാക്കളുടെ നിയമവിരുദ്ധമായ നടപടി. ചൗഹാന്, പന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി നനേന്ദ്ര സിംഗ് തോമര്‍, വി.ഡി ശര്‍മ തുടങ്ങിയവര്‍ക്കെതിരെ കേസ് എടുക്കണമെന്നും കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."