ബഹ്റൈനിലേക്ക് പുറപ്പെടാനാഗ്രഹിക്കുന്നവർ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി
മനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് പുറപ്പെടുന്നവരെല്ലാം ഓൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്ന് ബഹ്റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ബഹ്റൈനിൽ വിസയുളളവരും തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുമുൾപ്പെടെ എല്ലാവരും രജിസ്ട്രേഷൻ പൂർത്തിയാക്കണം.
കൊവിഡ് പശ്ചാതലത്തിൽ നേരത്തെ
ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് തിരിച്ചുപോകുന്നവർക്കും എംബസി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിരുന്നു. ഇതിന് സമാനമായാണ് ഇപ്പോൾ നാട്ടിൽനിന്ന് വരുന്നവർക്കും രജിസ്ട്രേഷൻ നടത്തുന്നത്.
അതേസമയം, ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ലെന്നും കേവലം ബഹ്റൈനിലേക്ക് പുറപ്പെടുന്നവരുടെ വിവരം ശേഖരിക്കുക മാത്രമാണ് ഇപ്പോൾ ലക്ഷ്യമെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു.
എയർ ബബ്ൾ കരാർ പ്രകാരം പരസ്പരം സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
https://forms.gle/LvRZgihZevKx6SSZ7 എന്ന
ഗൂഗിൾ ഫോം വഴിയാണ് ബഹ്റൈനിലെത്താനാഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ എംബസി ശേഖരിക്കാനൊരുങ്ങുന്നത്.
https://www.facebook.com/166214210124536/posts/3287625147983411/?app=fbl
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."