HOME
DETAILS

മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു: ട്രംപ് പ്രസിഡന്റ് പദത്തില്‍ 100 ദിവസം പിന്നിട്ടു

  
backup
May 01 2017 | 03:05 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


പെനിസില്‍വാനിയ: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ 100 ദിവസം പിന്നിട്ടു. 100ാം ദിനത്തില്‍ തന്റെ ഭരണനേട്ടങ്ങള്‍ എണ്ണി പറഞ്ഞ ട്രംപ് മാധ്യമപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ചു. പെനിസില്‍വാനിയയുടെ തലസ്ഥാനഗരിയായ ഹാരിസ് ബര്‍ഗിലെ റാലിയില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലേറി 100 ദിവസത്തിനകം തന്നെപ്പോലെ വിജയം നേടിയ പ്രസിഡന്റ് രാജ്യത്തിന്റെ ചരിത്രത്തിലുïായിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. 14 ആഴ്ച്ചയ്ക്കുള്ളില്‍ തന്റെ ഭരണകൂടം രാജ്യത്ത് കാര്യമായ മാറ്റങ്ങള്‍ കൊïുവന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നടപ്പിലാക്കി കൊïിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
രാജ്യത്തേക്ക് തൊഴിലവസരങ്ങള്‍ തിരികെ കൊïു വന്നു എന്നതാണ് തന്റെ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. രാജ്യം വിട്ടു പോയ വ്യവസായികളില്‍ പലരും തിരിച്ചെത്തി. കാര്‍കമ്പനികള്‍ അമേരിക്കയില്‍ വ്യവസായം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് ഏറ്റവും മികച്ച അന്തരീക്ഷമാണ് താന്‍ നല്‍കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അദ്ദേഹം കടന്നാക്രമിച്ചു.
മാധ്യമങ്ങള്‍ പുതിയ കാര്യങ്ങളെയും അറിവില്ലാത്ത മാധ്യമപ്രവര്‍ത്തകരെ വച്ച് സര്‍ക്കാരിനെതിരേ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
അവര്‍(മാധ്യമങ്ങള്‍) എന്റെ സര്‍ക്കാര്‍ പരാജയമാണെന്ന് വരുത്തി തീര്‍ക്കുന്നു. തന്റെ നേട്ടങ്ങള്‍ മൂടിവയ്ക്കുകയാണ് മാധ്യമങ്ങള്‍.
മാധ്യമപ്രതിനിധികളുടെ അത്താഴത്തിന് വരാത്തതിനാല്‍ അവര്‍ക്ക് തന്നോട് താല്‍പര്യമില്ല. എന്നാല്‍ ഒരു കൂട്ടം ഹോളിവുഡ് താരങ്ങളും വാഷിങ്ടണിലെ മാധ്യമങ്ങളും അടങ്ങുന്ന ചടങ്ങ് വളരെ വിരസമായതിലാണ് ഒഴിവാക്കിയതെന്നും ട്രംപ് പറഞ്ഞു.
മികച്ച തീരുമാനങ്ങള്‍ ഉടന്‍ വരാനിരിക്കുന്നുïെന്ന് അദ്ദേഹം സൂചിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രïാഴ്ച്ചക്കകം തീരുമാനമെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
കല്‍ക്കരിക്കെതിരേ ബരാക് ഒബാമ സര്‍ക്കാര്‍ പ്രഖ്യാപിച്ച യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് സാധിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 hours ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 hours ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  5 hours ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  5 hours ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  6 hours ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  6 hours ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  6 hours ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  7 hours ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  7 hours ago