HOME
DETAILS

പിണറായി വിജയന്‍ ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയായി മാറിയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍

  
backup
May 01, 2017 | 6:49 AM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82

മനാമ: കേരളത്തിലെ ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും അഭ്യന്തരവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും ആര്‍.എസ്.പി. നേതാവും ലോകസഭാംഗവുമായ എന്‍.കെ.പ്രേമചന്ദ്രന്‍ ബഹ്‌റൈനില്‍ പറഞ്ഞു. 

ഹ്രസ്വ സന്ദര്‍ശനത്തിനായി ബഹ്‌റൈനിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അരി വില അമ്പത് രൂപ കടന്നു. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ദയനീയ പരാജയമാണ് ഈ സര്‍ക്കാര്‍.
കേരളത്തിലിന്ന് 3 മുതല്‍ 90 വയസുവരെയുള്ളവര്‍ പീഡിപ്പിക്കപ്പെടുന്നത് സ്ഥിരം സംഭവമായിരിക്കുന്നു.

സ്ത്രീപീഡനകേസുകളിലെല്ലാം ഇരകളോടൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ വേട്ടക്കാരുടെ പക്ഷം ചേരുന്നതാണ് കണ്ടത്. ഒരു സ്ത്രീ താന്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നതായി സാമൂഹിക പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിട്ടുപോലും പ്രതിസ്ഥാനത്തുള്ള വടക്കാഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവുകൂടിയായ മുനിസിപ്പല്‍ കൗണ്‍സിലര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

പീഡിപ്പിക്കപ്പെട്ട സ്ത്രീ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുപോലും അവരെ കാണാന്‍ കൂട്ടാക്കിയില്ല. പ്രമുഖ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രി നടത്തിയ പ്രതികരണം ഗൂഡാലോചനക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുന്ന വിധത്തിലായിരുന്നു. ജിഷ വധക്കേസ്, സൗമ്യ കേസ് എന്നിവ കൈകാര്യം ചെയ്യുന്നതിലും സദാചാര ഗുണ്ടായിസം നേരിടുന്നതിലും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹണി ട്രാപ്പ് ഭീഷണിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവും ഭർത്താവും ചേർന്നുള്ള പ്ലാൻ; പൊലിസ് വീഡിയോകൾ കണ്ടെടുത്തു, 4 പേർ അറസ്റ്റിൽ

crime
  •  7 minutes ago
No Image

ബിഹാറിലെ തകർച്ച: ആര്‍.ജെ.ഡിയില്‍ പ്രതിസന്ധി രൂക്ഷം; ലാലുപ്രസാദ് യാദവിൻ്റെ കുടുംബത്തിൽ കലഹം, മൂന്നു പെൺമക്കൾ വീട് വിട്ടു

National
  •  34 minutes ago
No Image

ഗസ്സ വിഷയത്തിൽ പുടിനുമായി ചര്‍ച്ച നടത്തി നെതന്യാഹു

International
  •  an hour ago
No Image

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; കണക്കിനായി 'കള്ളക്കളി' തുടരുന്നു

Kerala
  •  an hour ago
No Image

ഇടതുപക്ഷം കൂടി ഹിന്ദുത്വ ആശയങ്ങളിലേക്ക് നീങ്ങിയാൽ നമുക്ക് പ്രതീക്ഷക്ക് വകയുണ്ടാവില്ല: സച്ചിദാനന്ദൻ; ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഉജ്വല പ്രസംഗം

Trending
  •  an hour ago
No Image

ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; ജോലി ബഹിഷ്കരണവും,തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച്

Kerala
  •  2 hours ago
No Image

വിഷൻ 2030: സൗദിയിൽവരുന്നത് അവസരങ്ങളുടെ പെരുമഴ; ഒപ്പം പ്രവാസികൾക്കുള്ള ശമ്പള പ്രീമിയം കുറയുന്നു; റിക്രൂട്ട്മെന്റ് മാതൃകയിൽ വൻ മാറ്റങ്ങൾ

Saudi-arabia
  •  2 hours ago
No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  8 hours ago
No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  9 hours ago
No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  10 hours ago