മെയ്ദിനറാലിയും പൊതുസമ്മേളനവും നടന്നു
അടിമാലി: സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനച്ചാലില്‍ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ കെ.വി ശശി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം. കമറുദീന്‍ അധ്യക്ഷനായി. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്‌സ് സി. തോമസ്, സി പി എം ഏരിയാ സെക്രട്ടറി ടി.കെ ഷാജി , കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി എം എന്‍ മോഹനന്‍, ചാണ്ടി പി. അലക്‌സാണ്ടര്‍ സംസാരിച്ചു. കായിക മേളയിലെ വിജയികള്‍ക്ക് യൂനിയന്‍ ഏരിയാ സെക്രട്ടറി സാബു ജയിംസ്, കെ.ആര്‍ ജയന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നൂറുകണക്കിന് തൊഴിലാളികള്‍ റാലിയില്‍ പങ്കെടുത്തു.
തൊടുപുഴ: തൊടുപുഴയില്‍ സി ഐ ടി യു നേതൃത്വത്തില്‍ നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്ന മെയ്ദിന റാലി നടന്നു. സി പി എം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ചും സംഘശക്തി വിളിച്ചോതി നൂറുകണക്കിന് തൊഴിലാളികള്‍ അവകാശപോരാട്ടത്തിന്റെ ഓര്‍മദിനത്തില്‍ സംഘടിപ്പിച്ച റാലിയില്‍ അണിനിരന്നു. മുനിസിപ്പല്‍ മൈതാനയില്‍ ചേര്‍ന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ അധ്യക്ഷനായി. അഡ്വ. കെ അനില്‍കുമാര്‍, വി. വി. മത്തായി എന്നിവര്‍ സംസാരിച്ചു. മെയ്ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കായികമത്സര വിജയികള്‍ക്ക് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. മേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി .ആര്‍ സോമന്‍ സ്വാഗതവും വി.എസ് പ്രിന്‍സ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."