HOME
DETAILS

കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍; ബസുടമകള്‍ സമരത്തിലേക്ക്

  
backup
May 02, 2017 | 6:49 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7



തൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് സ്ഥാപിക്കുന്നതിനെതിരേ സ്വകാര്യബസ് ഉടമകളും ജീവനക്കാരും നഗരസഭയ്‌ക്കെതിരേ രംഗത്ത്. കെ.എസ്.ആര്‍.ടി.സി സര്‍വിസിനെ ആശ്രയിക്കുന്ന പൊതുജനങ്ങള്‍ക്ക് സഹായകരമായാണ് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഇവിടെ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് അനുവദിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍, ഇത് സ്വകാര്യബസ് സര്‍വിസുകളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും സമരരംഗത്ത് ഇറങ്ങിയത്.
മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കിയതിനു പിന്നാലെ എട്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് ഇവിടെ ഒരേസമയം പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റാന്‍ നഗരസഭ സ്ഥലം അനുവദിച്ചു നല്‍കിയിരുന്നു. കട്ടപ്പന, അടിമാലി, വൈക്കം ഭാഗങ്ങളിലേയ്ക്കുള്ള കെ എസ് ആര്‍ ടി സി ബസുകളാണ് നിലവില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റി പോകുന്നത്.
 മറ്റു ദീര്‍ഘദൂരമടക്കമുള്ള എല്ലാ കെ എസ് ആര്‍ ടി സി ബസുകളും മുനിസിപ്പല്‍ ബസ്‌സ്റ്റാന്റിലെത്തി പാര്‍ക്ക് ചെയ്യാതെ യാത്രക്കാരെ കയറ്റി പോവുകയുമാണ്. ഇത് യാത്രക്കാര്‍ക്ക് ഏറെ സഹായകരവുമാണ്.
കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് മുനിസിപ്പല്‍ ബസ്‌സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം അനുവദിച്ച ഘട്ടത്തില്‍ തന്നെ സ്വകാര്യബസ് ഉടമസ്ഥരും തൊഴിലാളികളും എതിര്‍ത്തിരുന്നു. തങ്ങളുടെ സര്‍വിസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനപ്രകാരം മുനിസിപ്പല്‍ ബസ്‌സ്റ്റാന്റില്‍ എട്ട് കെ എസ് ആര്‍ ടി സി ബസുകള്‍ക്കു മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുള്ളൂവെന്നും എന്നാല്‍, അതില്‍ കൂടുതല്‍ ബസുകള്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടെന്നുമാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ്  അസോസിയേഷന്റെ ആരോപണം. സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് കൂടി വരുന്നപക്ഷം കൂടുതല്‍ ബസുകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ അവസരമൊരുങ്ങുമെന്നും അതിലൂടെ സ്വകാര്യബസുകള്‍ക്ക് സ്ഥലപരിമതിയുണ്ടാകുമെന്നും ഇവര്‍ ഭയക്കുന്നു.
നഗരസഭയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്നലെ  ബസ്‌സ്റ്റാന്റ് പരിസരത്ത് ധര്‍ണ നടത്തി.
ധര്‍ണ ട്രാക് പ്രസിഡന്റ് എം.സി. മാത്യു ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തൂഫാന്‍ തോമസ് അധ്യക്ഷത വഹിച്ചു. ഇന്ന് എല്ലാ സ്വകാര്യബസുകളും ബസ്‌സ്റ്റാന്റ് ബഹിഷ്‌കരിക്കുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.  നാളെ മുതല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഫീസ് നല്‍കില്ലെന്നും സ്വകാര്യബസ് ഉടമകള്‍ തീരുമാനമെടുത്തിട്ടുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു; പത്ത് വർഷത്തെ ഭരണം കഴിഞ്ഞാണോ നാട് നന്നാക്കാൻ സർവേ; സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ്

Kerala
  •  a month ago
No Image

നടുറോഡിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവർക്കും ക്രൂരമർദ്ദനം

Kerala
  •  a month ago
No Image

കോഴിക്കോട് ജയലക്ഷ്മിയിൽ ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Kerala
  •  a month ago
No Image

ഇനി ബാഗിൽ നിന്ന് ലാപ്‌ടോപ്പ് പുറത്തെടുക്കേണ്ട; ദുബൈ വിമാനത്താവളത്തിൽ വിപ്ലവകരമായ മാറ്റവുമായി എഐ സ്കാനറുകൾ

uae
  •  a month ago
No Image

ബെംഗളൂരുവിൽ സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരക്ഷാവീഴ്ച; ഒളിക്യാമറ സ്ഥാപിച്ച് നടിയുടെ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം

National
  •  a month ago
No Image

ഷാർജയിൽ ഇനി എയർ ടാക്സിയും കാർഗോ ഡ്രോണുകളും; വൻ പദ്ധതിയുമായി എക്സിക്യൂട്ടീവ് കൗൺസിൽ

uae
  •  a month ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം; ആഗോള എണ്ണപ്പാതയിൽ നിയന്ത്രണം

International
  •  a month ago
No Image

ഭക്ഷണശാല തുടങ്ങാൻ 12 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമം; 19-കാരനും 22-കാരിയും അറസ്റ്റിൽ

International
  •  a month ago
No Image

600-ലേറെ സിം കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്; മുൻ ഓഡിറ്റ് ഡയറക്ടറോട് 8.6 മില്യൺ ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി 

uae
  •  a month ago
No Image

ചരക്കുകളുടെ നീക്കം വേഗത്തിലാക്കാന്‍ പുതിയ നടപടി; സംഭരണ സമയം 90 ദിവസമായി

oman
  •  a month ago