HOME
DETAILS

സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഇനി പ്രവാസികള്‍ വേണ്ട; കടുത്ത തീരുമാനമെടുക്കാന്‍ ഈ ഗള്‍ഫ് രാജ്യം

  
October 28, 2025 | 4:32 PM

bahrain links foreign staff visas to bahrainisation compliance

മനാമ: രാജ്യത്തെ സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ വിദേശ ജീവനക്കാരെ നിയമിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഇനിമുതൽ, ബഹ്‌റൈനൈസേഷൻ (സ്വദേശിവൽക്കരണം) നിയമങ്ങൾ എത്രത്തോളം പാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിദേശികളുടെ വർക്ക് വിസ പുതുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ. എംപി ഡോ. മുനീർ സറൂർ അവതരിപ്പിച്ച ഈ സുപ്രധാന നിയമനിർമ്മാണ നിർദ്ദേശം നിലവിൽ പാർലമെന്റിന്റെ സർവീസസ് കമ്മിറ്റിയുടെ പരിഗണനയിലാണ്.

വിസ പുതുക്കൽ ഇനി കമ്പനിയുടെ പ്രകടനത്തിനനുസരിച്ച്

ഭരണപരവും നേതൃപരവുമായ തസ്തികകളിൽ യോഗ്യരായ ബഹ്‌റൈൻ പൗരന്മാർക്ക് മുൻഗണന നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉന്നത തസ്തികകളിൽ വിദേശികൾ ദീർഘകാലം തുടരുന്നത് സ്വദേശികളുടെ വളർച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നു എന്ന് നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രധാന വ്യവസ്ഥകൾ:

വിസയും പുരോഗതിയും: വിദേശ ജീവനക്കാരുടെ വിസ പുതുക്കുന്നത്, കമ്പനി ബഹ്‌റൈനൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. അനുയോജ്യരായ സ്വദേശികൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ മാത്രമേ താത്കാലിക ഇളവുകൾ അനുവദിക്കൂ.

ദേശീയ ഡാറ്റാബേസ്: ഒഴിവുകൾ ഉണ്ടാകുമ്പോൾ, ആദ്യം പരിഗണിക്കുന്നതിനായി യോഗ്യതയുള്ള ബഹ്‌റൈനികളുടെ അനുഭവപരിചയവും വൈദഗ്ധ്യവും രേഖപ്പെടുത്തിയ ഒരു ദേശീയ ഡാറ്റാബേസ് സ്ഥാപിക്കും.

റിപ്ലേസ്‌മെന്റ് പ്ലാൻ: ഓരോ സ്ഥാപനവും മധ്യനിര മാനേജ്‌മെന്റ് മുതൽ ഉയർന്ന തസ്തികകൾ വരെ സ്വദേശിവൽക്കരണ അനുപാതം വർദ്ധിപ്പിക്കുന്നതിനായി വ്യക്തമായ വാർഷിക ലക്ഷ്യങ്ങളുള്ള ഒരു പദ്ധതി (Internal Replacement Plan) നിലനിർത്തണം.

നിയമം പാലിക്കുന്നവർക്ക് പ്രോത്സാഹനം

നിയമം കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വിദഗ്ദ്ധരായ സാങ്കേതിക തൊഴിലാളികളെ എളുപ്പത്തിൽ നിയമിക്കാനുള്ള സൗകര്യവും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഫീസുകളിൽ ഇളവും ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാനും ഭരണപരവും നേതൃപരവുമായ തസ്തികകളിലെ സ്വദേശിവൽക്കരണം സംബന്ധിച്ച് വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനും ഒരു ദേശീയ ഫോളോ-അപ്പ് കമ്മിറ്റിയും രൂപീകരിക്കും.

പരിശീലനം ലഭിച്ച സ്വദേശികൾ തൊഴിൽ വിപണിയിലുണ്ട്. പക്ഷേ അവർക്ക് മുന്നോട്ട് പോകാൻ വഴിയില്ലായിരുന്നു. ഈ നീക്കം വിദേശികളോടുള്ള വെല്ലുവിളിയല്ല, രാജ്യത്തെ പൗരന്മാരിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ്. പഴയപടി മുന്നോട്ട് പോകാൻ ഇനി കമ്പനികൾക്ക് കഴിയില്ല. അധികൃതർ വ്യക്തമാക്കി. പ്രധാന സാമ്പത്തിക മേഖലകളുടെ നേതൃത്വം സ്വദേശികൾക്ക് കൈമാറുക എന്ന പൊതു ലക്ഷ്യം നേടാനുള്ള നിർണായക ചുവടുവെപ്പായാണ് ഈ നിയമനിർമ്മാണ നീക്കത്തെ വിദഗ്ധർ കാണുന്നത്.

bahrain's parliament is reviewing a proposal to make work visa renewal for expatriates in state-linked firms dependent on strict bahrainisation targets, prioritizing qualified nationals for leadership and administrative roles.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വ്യോമപ്രതിസന്ധി; യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍ നല്‍കും

National
  •  8 days ago
No Image

ലോകത്തിലെ ഏറ്റവും അസമത്വങ്ങളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ; രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യില്‍

National
  •  8 days ago
No Image

പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

Kerala
  •  8 days ago
No Image

ഗോവ നിശാക്ലബ് തീപിടിത്തം: ലൂത്ര സഹോദരന്‍മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റില്‍, ഇന്ത്യയിലെത്തിക്കാന്‍ നീക്കം

National
  •  8 days ago
No Image

 111ാം വയസിലും വോട്ടു ചെയ്തു തൃശൂരിന്റെ 'അമ്മ മുത്തശ്ശി' ജാനകി

Kerala
  •  8 days ago
No Image

മയക്കുമരുന്ന് കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി സുപ്രിം കോടതി തള്ളി

National
  •  8 days ago
No Image

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു; 11 മാസം പ്രായമുള്ള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

Kerala
  •  8 days ago
No Image

'ഗുളിക നല്‍കിയത് യുവതി ആവശ്യപ്പെട്ടിട്ട്'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുലിന്റെ സുഹൃത്ത് ജോബി

Kerala
  •  8 days ago
No Image

സ്ഥിരമായി ഓഫിസില്‍ നേരത്തെ എത്തുന്നു; യുവതിയെ പുറത്താക്കി കമ്പനി!

International
  •  8 days ago
No Image

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം;  സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  8 days ago