ട്രെയിനില്‍ കടത്തിയ 54,000 പാക്കറ്റ് പുകയില ഉല്പന്നങ്ങള് പിടികൂടി
പരപ്പനങ്ങാടി: ട്രെയിന്‍ മാര്‍ഗം എത്തിയ നിരോധിത പുകയില ഉല്പന്നങ്ങള് എക്സൈസ് സംഘം പിടികൂടി. മൂന്നു വലിയ ചാക്കുകളിലായി കൊണ്ടുവന്ന 54,000 പാക്കറ്റ് പാന്‍രാജ് എന്ന പുകയില ഉല്പന്നമാണ് പിടികൂടിയത്. തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. രാഗേഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫിസ് എന്നിവര്‍ സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്.
കോയമ്പത്തൂരില്‍നിന്നാണ് ട്രെയിന്‍ മാര്‍ഗം പാര്‍സലെത്തിയത്. പാര്‍സല്‍ അയച്ചവരെക്കുറിച്ചു വിവരം ലഭിച്ചതായി എക്സൈസ് സി.ഐ എം. രാഗേഷ് പറഞ്ഞു. തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേലായുധന്, ആര്.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ദേവദാസന്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.എസ് സുര്‍ജിത്ത്, സുധീര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അജു, അരവിന്ദന്, മിന്‍ഹാജ്, ചന്ദ്രമോഹന് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."