ജയരാജന്‍ ക്രിമിനല്‍ കേസുകളുടെ പരസ്യം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത് പരാജയഭീതി മൂലം: എന്‍. വേണു
കോഴിക്കോട്: വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് മനസിലാവാതിരിക്കാന്‍ പാര്‍ട്ടി പത്രത്തില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത് പരാജയഭീതി കൊണ്ടാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു.
കേസിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ സുതാര്യത വേണമെന്ന സുപ്രിംകോടതി ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചാലും കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരേ ഉയര്‍ന്നുവന്ന ജനരോഷത്തില്‍ നിന്നു ജയരാജനെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക രാഷ്ട്രീയം തന്നെയാണ് മുഖ്യ അജന്‍ഡയെന്ന് സി.പി.എം അംഗീകരിച്ചിരിക്കുകയാണ്. വടകരയില്‍ കെ.മുരളീധരനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നും എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."