
ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം എന്തുചെയ്യുമെന്ന് രോഗികളും ജീവനക്കാരും
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ഉപ്പുവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഏതാനും ഡയാലിസിസ് മെഷിനുകള്‍ തകരാറായി. ഉപ്പുവെള്ളം കയറിയിട്ടുണ്ടെന്ന നിഗമനത്തില്‍ ഡയാലിസിസ് മെഷിനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ രോഗികള്‍ പെരുവഴിയിലായി. അതേ സമയം വെള്ളമില്ലാത്തതിനെ തുടര്‍ന്ന് പൊതു ശൗചാലയങ്ങള്‍ മുഴുവന്‍ വൃത്തിഹീനമായി. ശൗചാലയം ഉപയോഗിക്കാന്‍ കഴിയാതായതോടെ ആശുപത്രിയിലെത്തുന്ന രോഗികളും ബുദ്ധിമുട്ടിലായി.
വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ഉപ്പുവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ അഞ്ചോളം ഡയാലിസിസ് മെഷിനുകളാണു തകരാറിലായത്. ശനിയാഴ്ചയാണ് മെഷിനുകള്‍ക്കു തകരാറു സംഭവിച്ച വിവരം ശ്രദ്ധയില്‍പ്പെടുന്നത്. ഡയാലിസിസ് ചെയ്യേണ്ട രോഗികളുടെ ബന്ധുക്കള്‍ക്ക് ഉടന്‍ വിവരം കൈമാറി. അടുത്ത ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യേണ്ട രോഗികള്‍ പകരം സംവിധാനം ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചോളം മെഷിനുകളില്‍ ഉപ്പുവെള്ളം ഉപയോഗിച്ചുവെന്നു കണ്ടതോടെ മറ്റു മൂന്നു മെഷിനുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. മെഷിനുകള്‍ക്കു സംഭവിച്ച തകരാര്‍ രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
വാട്ടര്‍ അതോറിറ്റിയാണു കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു വെള്ളം എത്തിക്കുന്നത്. ഒരു ഡയാലിസിസ് മെഷിനു കുറഞ്ഞത് 250 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഒരു ദിവസം ഒരു മെഷിനില്‍ രണ്ടു തവണയാണ് ഡയാലിസിസ് ചെയ്യുന്നത്. ഒരു തവണ ചെയ്തു കഴിഞ്ഞാല്‍ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് വൃത്തിയാക്കാനായി 250 ലിറ്റര്‍ വെള്ളമാണു വേണ്ടിവരുന്നത്. ഒരു മെഷിനു മാത്രം ദിവസം 500 ലിറ്റര്‍ വെള്ളം വേണം. എട്ട് മെഷിനുകള്‍ക്കു കൂടി ദിവസം 4000 ലിറ്റര്‍ വെള്ളമാണു വേണ്ടിവരുന്നത്.
ടാങ്കില്‍ ഉപ്പുവെള്ളം എത്തിയത് അധികൃതരും അറിഞ്ഞിരുന്നില്ല. ഇതുപയോഗിച്ചു മെഷീന്‍ ക്ലീന്‍ ചെയ്തതോടെയാണു തകരാര്‍ സംഭവിച്ചത്. 10 ദിവസമായി വാട്ടര്‍ അതോറിറ്റി കുടിവെള്ളവിതരണം നിര്‍ത്തിയിരിക്കുകയാണ്. അതിനു മുമ്പുള്ള ദിവസങ്ങളിലായിരിക്കണം ഉപ്പ് വെള്ളം കയറിയിട്ടുണ്ടാവുക.
വെള്ളമില്ലാത്തതിനെ തുടര്‍ന്ന് അടച്ചിട്ട ശൗചാലയം ഉപയോഗിച്ചതിനെ തുടര്‍ന്ന് വൃത്തിഹീനമായിരിക്കുകയാണ്. ഇതു പകര്‍ച്ച വ്യാധി പടര്‍ത്തുമെന്ന ആശങ്ക കനക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 21 hours ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• 21 hours ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• a day ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• a day ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• a day ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍
Saudi-arabia
• a day ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• a day ago
ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്
oman
• a day ago
400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ
Cricket
• a day ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• a day ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• a day ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• a day ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• a day ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• a day ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• a day ago
ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം | Accident in Oman
oman
• a day ago
13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്ജീവനക്കാരന് 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് അബൂദബി കോടതി
uae
• a day ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• a day ago
കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?
Kerala
• a day ago
കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്
National
• a day ago