HOME
DETAILS

ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം എന്തുചെയ്യുമെന്ന് രോഗികളും ജീവനക്കാരും

  
backup
May 02 2017 | 21:05 PM

%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%95


കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ഉപ്പുവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഏതാനും ഡയാലിസിസ് മെഷിനുകള്‍ തകരാറായി. ഉപ്പുവെള്ളം കയറിയിട്ടുണ്ടെന്ന നിഗമനത്തില്‍ ഡയാലിസിസ് മെഷിനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ രോഗികള്‍ പെരുവഴിയിലായി. അതേ സമയം വെള്ളമില്ലാത്തതിനെ തുടര്‍ന്ന് പൊതു ശൗചാലയങ്ങള്‍ മുഴുവന്‍ വൃത്തിഹീനമായി. ശൗചാലയം ഉപയോഗിക്കാന്‍ കഴിയാതായതോടെ ആശുപത്രിയിലെത്തുന്ന രോഗികളും ബുദ്ധിമുട്ടിലായി.
വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ഉപ്പുവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ അഞ്ചോളം ഡയാലിസിസ് മെഷിനുകളാണു തകരാറിലായത്. ശനിയാഴ്ചയാണ് മെഷിനുകള്‍ക്കു തകരാറു സംഭവിച്ച വിവരം ശ്രദ്ധയില്‍പ്പെടുന്നത്. ഡയാലിസിസ് ചെയ്യേണ്ട രോഗികളുടെ ബന്ധുക്കള്‍ക്ക് ഉടന്‍ വിവരം കൈമാറി. അടുത്ത ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യേണ്ട രോഗികള്‍ പകരം സംവിധാനം ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചോളം മെഷിനുകളില്‍ ഉപ്പുവെള്ളം ഉപയോഗിച്ചുവെന്നു കണ്ടതോടെ മറ്റു മൂന്നു മെഷിനുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. മെഷിനുകള്‍ക്കു സംഭവിച്ച തകരാര്‍ രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
വാട്ടര്‍ അതോറിറ്റിയാണു കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു വെള്ളം എത്തിക്കുന്നത്. ഒരു ഡയാലിസിസ് മെഷിനു കുറഞ്ഞത് 250 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഒരു ദിവസം ഒരു മെഷിനില്‍ രണ്ടു തവണയാണ് ഡയാലിസിസ് ചെയ്യുന്നത്. ഒരു തവണ ചെയ്തു കഴിഞ്ഞാല്‍ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് വൃത്തിയാക്കാനായി 250 ലിറ്റര്‍ വെള്ളമാണു വേണ്ടിവരുന്നത്. ഒരു മെഷിനു മാത്രം ദിവസം 500 ലിറ്റര്‍ വെള്ളം വേണം. എട്ട് മെഷിനുകള്‍ക്കു കൂടി ദിവസം 4000 ലിറ്റര്‍ വെള്ളമാണു വേണ്ടിവരുന്നത്.
ടാങ്കില്‍ ഉപ്പുവെള്ളം എത്തിയത് അധികൃതരും അറിഞ്ഞിരുന്നില്ല. ഇതുപയോഗിച്ചു മെഷീന്‍ ക്ലീന്‍ ചെയ്തതോടെയാണു തകരാര്‍ സംഭവിച്ചത്. 10 ദിവസമായി വാട്ടര്‍ അതോറിറ്റി കുടിവെള്ളവിതരണം നിര്‍ത്തിയിരിക്കുകയാണ്. അതിനു മുമ്പുള്ള ദിവസങ്ങളിലായിരിക്കണം ഉപ്പ് വെള്ളം കയറിയിട്ടുണ്ടാവുക.
വെള്ളമില്ലാത്തതിനെ തുടര്‍ന്ന് അടച്ചിട്ട ശൗചാലയം ഉപയോഗിച്ചതിനെ തുടര്‍ന്ന് വൃത്തിഹീനമായിരിക്കുകയാണ്. ഇതു പകര്‍ച്ച വ്യാധി പടര്‍ത്തുമെന്ന ആശങ്ക കനക്കുകയാണ്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago
No Image

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യ സഖ്യം പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago
No Image

14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 70 വർഷം കഠിനതടവ്

Kerala
  •  a month ago
No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago
No Image

അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago