ഔദ്യോഗിക വാട്‌സ് ആപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ അയച്ച ബി.ജെ.പി അംഗത്തിനെതിരേ പ്രതിഷേധം
ബംഗളൂരു: ഔദ്യോഗിക വാട്‌സ് ആപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ബി.ജെ.പി ജനപ്രതിനിധി വെട്ടിലായി. കര്‍ണാടക ലെജിസ്്‌ലേറ്റിവ് കൗണ്‍സില്‍ അംഗം കവതാഗിമത് മഹാന്തേശ് മല്ലികാര്‍ജുന്‍ ആണ് അശ്ലീല ചിത്രങ്ങള്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനായി രൂപീകരിച്ച ബലഗാവി മീഡിയാ ഫോഴ്‌സ് എന്ന വാട്‌സ് ആപ് ഗ്രൂപ്പിലാണ് മഹാന്തേശ് 50ഓളം അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഇദ്ദേഹത്തെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതോടെ ഇദ്ദേഹം മാപ്പപേക്ഷയുമായി രംഗത്തെത്തി. ഇത്തരം ചിത്രങ്ങള്‍ മനപൂര്‍വം ഇട്ടതല്ല. ഫോണ്‍ ഓഫാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തകരാറിലായി സന്ദേശങ്ങള്‍ തെറ്റായി അയക്കപ്പെടുകയുമായിരുന്നുവെന്ന് മഹാന്തേശ് അറിയിച്ചു.
സംഭവത്തില്‍ മഹാന്തേശിനെതിരേ കോണ്‍ഗ്രസ് രൂക്ഷമായ വിമര്‍ശനമുന്നയിച്ചു. ഇതാദ്യമായല്ല ബി.ജെ.പി നിയമസഭാംഗങ്ങള്‍ അശ്ലീല ചിത്ര വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."