ഫോര്‍ട്ട്കൊച്ചിയിലെ ചീനവല സംരക്ഷണം: തേക്കിന് തടി ലഭ്യമാക്കാന്‍ നടപടി
മട്ടാഞ്ചേരി:കൊച്ചിയുടെ മുഖമുദ്രയായി അറിയപ്പെടുന്ന ഫോര്‍ട്ട്കൊച്ചിയിലെ ചീനവലകളുടെ സംരക്ഷണത്തിനായി തേക്കിന് തടി ലഭ്യമാക്കാനുള്ള നടപടികളായി.വനം വകുപ്പ് ഇത് സംബന്ധിച്ചു നടപടികള്‍ സ്വീകരിച്ചു വരുന്നതായി ടൂറിസം മന്ത്രി അറിയിച്ചതായി ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍.എ.പറഞ്ഞു.
നാശോന്മുഖമായി കൊണ്ടിരിക്കുന്ന ചീനവലകളുടെ സംരക്ഷണത്തിനായി നടപടി സ്വീകരിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
2014 ജൂണില്‍ ടൂറിസം വകുപ്പ് ഇതിനായി ഒന്നര കോടി അനുവദിക്കുകയും ചെയ്തു.എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ചീനവല സംരക്ഷണത്തിനായി യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തില്‍ ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍.എ മന്ത്രിക്ക് നിവേദനം നല്‍കുകയും നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് തടി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചത്.ചീനവലകള്‍ കാലപ്പഴക്കത്താല്‍ നാശം നേരിടുകയും കാര്യമായ വരുമാനം ഇല്ലാതാകുകയും ചെയ്തതോടെ ഉടമകള്‍ തനത് രീതിയില്‍ ചീനവലകള്‍ സംരക്ഷിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു.മരം ലഭ്യഭാകാതെ വരികയും ചിലവ് കൂടുകയും ചെയ്തതിനാല്‍ തേക്കിന് കഴകള്‍ക്ക് പകരം ഇരുമ്പു കമ്പികള്‍ ഉപയോഗിക്കുകയായിരുന്നു.ഇതിന് മാറ്റം വരുത്തി തനതായ രീതിയില്‍ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഒന്നര കോടി അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."