HOME
DETAILS

അതിജീവിക്കാന്‍ ഒറ്റക്കെട്ട്

  
backup
August 24 2018 | 04:08 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%86

കോഴിക്കോട്: അതിജയിക്കുകയാണ് നാം. പ്രളയം പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചവര്‍ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറായിക്കഴിഞ്ഞു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്ഥലത്തിന്റെ ആധാരം തുടങ്ങി വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇതിന്റെ കോപ്പികള്‍ സെപ്റ്റംബര്‍ 15നകം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലവില്‍ കൂടുതല്‍ സാധനങ്ങള്‍ ശേഖരിക്കേണ്ട ആവശ്യമില്ല. അത്യാവശ്യ ഘട്ടം വന്നാല്‍ മാത്രം ഇനി ശേഖരണം ആരംഭിച്ചാല്‍ മതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ചെക്ക്, ഡ്രാഫ്റ്റ് എന്നിവയായി മാത്രം ഏല്‍പ്പിക്കണം.
ജില്ലയില്‍ റോഡുകളുടെ 80 ശതമാനം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇതിനായി ഒന്‍പത് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി അവ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തി പുഴയോരം ഇടിയുന്നത് തടയാനുള്ള വരമ്പുകള്‍ നിര്‍മിക്കും. കുടിവെള്ള വിതരണം പൂര്‍ണമായും വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കും. 19.51 കോടി രൂപയുടെ നഷ്ടമാണു കാര്‍ഷികമേഖലയില്‍ ഉണ്ടായിട്ടുള്ളത്. നഷ്ടങ്ങള്‍ പരിഹരിക്കാന്‍ ലഭ്യമായ ഫണ്ട് പര്യാപ്തമല്ലാത്തതിനാല്‍ കൃഷിവകുപ്പ് മുഖേന കര്‍ഷകര്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ ലഭ്യമാക്കും. ജില്ലയില്‍ 171 വീടുകള്‍ താമസയോഗ്യമല്ലാതായിട്ടുണ്ട്. ഇവരെ താമസിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
വെള്ളം കയറിയ വീടുകള്‍ ശുചിയാക്കുന്നതിനായി പഞ്ചായത്തുകള്‍ വാര്‍ഡ് തലത്തില്‍ ക്ലീനിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. ഇതിനു പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ തലത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ശുചിത്വമിഷന്‍ ജില്ലാതല ഏകോപനം ഏറ്റെടുക്കുകയും ചെയ്യും. സ്വന്തം തോണികളുമായി മറ്റു ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ ആദരിക്കും. ദുരിതബാധിതര്‍ നേരിടുന്ന മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കൗണ്‍സലിങ് സംവിധാനവും ഏര്‍പ്പെടുത്തും.
എം.എല്‍.എമാരായ പി.ടി.എ റഹീം, എ. പ്രദീപ്കുമാര്‍, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുല്ല, ഡോ. എം.കെ മുനീര്‍, കാരാട്ട് റസാഖ്, വി.കെ.സി മമ്മദ് കോയ, സി.കെ നാണു, ഇ.കെ വിജയന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, എ.ഡി.എം ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. റംല, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി. മോഹനന്‍ മാസ്റ്റര്‍, കെ. ലോഹ്യ, മുക്കം മുഹമ്മദ്, പി.ആര്‍ സുനില്‍ സിങ്, കെ. മൊയ്തീന്‍കോയ, പി.വി നവീന്ദ്രന്‍, അന്നമ്മ മാത്യു, സി.എന്‍ ശിവദാസന്‍, ടി.പി ദാസന്‍, എം. നാരായണന്‍, ടി.പി ജയചന്ദ്രന്‍, പി. ജിജേന്ദ്രന്‍ പങ്കെടുത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-03-03-2025

PSC/UPSC
  •  10 days ago
No Image

ദുബൈയിലെ പ്രധാന പാർക്കിംഗുകളിൽ EV ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു

uae
  •  10 days ago
No Image

വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

പാകിസ്താന്റെ 21 വർഷത്തെ റെക്കോർഡ് തകർത്താണ് ഇന്ത്യയുടെ വരവ്; സെമിഫൈനൽ തീപാറും

Cricket
  •  10 days ago
No Image

'അഹങ്കാരി,ധിക്കാരി ഭാര്യാ പിതാവിന്റെ സ്വാധീനത്തിലുമാണ്'; മരുമകൻ ആകാശ് ആനന്ദിനെ ബിഎസ്പിയിൽ നിന്ന് പുറത്താക്കി മായാവതി

latest
  •  10 days ago
No Image

ജർമ്മനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം: രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

International
  •  10 days ago
No Image

മധ്യനിരയിലെ രാജാവ് റൊണാൾഡോയുടെ തട്ടകത്തിലേക്ക്? വമ്പൻ നീക്കത്തിനൊരുങ്ങി അൽ നസർ

Football
  •  10 days ago
No Image

കഞ്ചാവ് കേസിൽ ‘ഐഐടി ബാബ’ അറസ്റ്റിൽ; ഇത് പ്രസാദമെന്ന് അഭയ് സിങ്

National
  •  10 days ago
No Image

മോദി സർക്കാരിന് കീഴിൽ തൊഴിലില്ലായ്മയും പണപ്പെരുപ്പവും മാത്രമാണ് വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്: രാഹുൽ ​ഗാന്ധി

Kerala
  •  10 days ago
No Image

യുഎഇ ജയിലിലായിരുന്ന ഷെഹ്‌സാദിയുടെ വധശിക്ഷ നടപ്പാക്കി; മകളെ അന്വേഷിച്ച് കോടതിയിലെത്തിയ പിതാവ് കേട്ടത് മരണവാര്‍ത്ത

uae
  •  10 days ago