ക്യാംപുകളില്‍ കൂടുതല്‍ ബയോ ടോയ്‌ലറ്റുകള്‍
ആലപ്പുഴ: ക്യാംപുകളിലെ ശുചിമുറികളുടെ ദൗര്‍ലഭ്യത്തിന് പരിഹാരമാകുന്നു.
ക്യാംപുകളില്‍ കൂടുതല്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് ജില്ലാ ഭരണ കൂടം.
ഹരിപ്പാട് മുതല്‍ ചേര്‍ത്തലവരെയുള്ള ക്യാമ്പുകളില്‍ ഇതിനോടകം 30 ബയോടോയ്‌ലറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.ജില്ലയില്‍ ഏറ്റവും കൂടുതല്‍ അന്തേവാസികളുള്ളതും ഈ ക്യാമ്പുകളില്‍ത്തന്നെ.
ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ക്യാംപുകളില്‍ 20 ബയോ ടോയ്‌ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ കര്‍ണ്ണാടക സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ 100 ബയോടോയ്‌ലറ്റുകളും ഉടനെത്തും.
ശുചിമുറിമാലിന്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യുന്നതും പ്രധാന വെല്ലുവിളിയായിരുന്നു. ടോയ്‌ലറ്റ് ക്ലീനേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് ശുചിത്വമിഷന്‍ ഇതിനും പരിഹാരം കണ്ടെത്തി.
ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശുചിത്വ വോളന്റിയര്‍മാരുടെയും നാഷണല്‍ സര്‍വിസ് സ്‌കീം, എന്‍.സി.സി, നെഹ്‌റു യ്ുവകേന്ദ്ര എന്നിവരുടെയും സഹായത്തോടെ ശാസ്ത്രീയമായ രീതിയിലാണ് ക്യാംപുകളിലെ മാലിന്യ സംസ്‌കരണം പുരോഗമിക്കുന്നത്.
ഓരോ ക്യാംപിലും ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും അജൈവമാലിന്യങ്ങള്‍ അംഗീകൃത സ്‌ക്രാപ്പ് ഡീലേഴ്‌സിന് കൈമാറുന്നതിനുമുള്ള സംവിധാനവുമാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്.
ചെങ്ങന്നൂരില്‍ അഞ്ഞൂറോളം വോളന്റീയര്‍മാരുടെയും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ചുകൊണ്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
പൊതു ഇടങ്ങള്‍, ഭവനങ്ങള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ട ശുചീകരണം നടക്കുന്നത്. കൂടാതെ ഓരോ ക്യാംപിലും ശാസ്ത്രീയമായ മാലിന്യസംസ്‌കരണത്തെപ്പറ്റി വിദഗ്ദ്ധ നിര്‍ദ്ദേശങ്ങളും നല്‍കിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."