പാല്‍ച്ചുരം കോളനിയിലെ വീടുകള്‍ എക്സൈസ് വാസയോഗ്യമാക്കി
കേളകം: പേമാരിദുരിതം വിതച്ച മേലെപാല്ച്ചുരം കോളനിയിലെ ചോര്‍ന്നൊലിക്കുന്ന വീടുകള്‍ വാസയോഗ്യമാക്കുന്നതിന് സഹായഹസ്തവുമായി പേരാവൂര്‍ എക്സൈസ് സംഘം.
കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലും പാല്ചുരത്തുമുണ്ടായ ഉരുള്‍പൊട്ടലുകളില്‍ കരകവിഞ്ഞ ബാവലിപുഴ കോളനിയിലെ മിക്ക വീടുകളും വെള്ളത്തിലാക്കി.പഴയ ദുര്‍ബലമായ കൊച്ചു കോണ്‍ക്രീറ്റു വീടുകള്‍ ചോര്‍ന്നൊലിച്ച് വാസയോഗ്യമല്ലാതായി മാറുകയായിരുന്നു.
ചോര്‍ച്ചമൂലം താമസയോഗ്യമല്ലാതായ അഞ്ചു വീടുകളുടെ മേല്‍ക്കൂര എക്സൈസ് ഉദ്യോഗസ്ഥര്‍ സീല്‍പോളിന്‍ ഷീറ്റുകള്‍ വാങ്ങി കെട്ടിക്കൊടുത്തു. മേലെപാല്ച്ചുരം ബാലന്, നാരായണി, സന്തോഷ് , വല്‍സ,വെള്ളമുണ്ട ബാലന് തുടങ്ങിയവരുടെ വീടുകളാണ് ഷീറ്റു കെട്ടി ചേര്‍ച്ച തടഞ്ഞ് വാസയോഗ്യമാക്കിയത്.
തുടര്‍ന്ന്, മേലെ പാല്‍ച്ചുരം കോളനിയിലെയും താഴെ പാല്‍ച്ചുരം കോളനിയിലെയും വീടുകളും പരിസര പ്രദേശങ്ങളും എക്സൈസ് സംഘം ക്ലോറിനേഷന് നടത്തി അണുവിമുക്തമാക്കി ശുചീകരണം നടത്തി.പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പേരാവൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എ.കെ.വിജേഷ് നേതൃത്വം നല്കി. പ്രിവന്റീവ് ഓഫീസര്‍മാരായ എം.പി.സജീവന്, പി.സി.ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.പി.ഷാജി, സതീഷ് വിളങ്ങോട്ടുഞാലില്‍, കെ.എ.മജീദ്, പി.എസ്.ശിവദാസന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."