തീപിടിത്തം ശ്രദ്ധയില്‍പ്പെടുത്തിയത് ഇക്ബാലിലെ യുവാക്കള്‍
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പടക്കക്കടക്ക് താഴെയുള്ള ഗോഡൗണിലെ തീപിടിത്തം ആദ്യം കണ്ടത്് ഇക്ബാലിനടുത്തെ ഒരുപറ്റം യുവാക്കള്‍.
അമ്പലത്തറ പാറപ്പള്ളി ഉറൂസിനു പോയി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇക്ബാലിനടുത്തെ ചെറുപ്പക്കാരാണ് കോട്ടച്ചേരി സര്‍ക്കിളിനു സമീപത്തെ പൈപ്പ് ഗോഡൗണില്‍ തീപടരുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട് അഗ്‌നിശമനസേനയെ വിവരമറിയിച്ചു. അഞ്ചു മിനിറ്റിനകം രണ്ടു യൂനിറ്റു അഗ്‌നിശമനസേന കുതിച്ചെത്തി ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ പടരുന്നത് ഉറൂസിനു പോയി മടങ്ങുകയായിരുന്ന ഇക്ബാല്‍ സ്‌കൂള്‍ പരിസരത്തെ അനാസ്, വാഹിദ്, അര്‍ഷാദ്, ഇശാം, സമദ്, ഫായിസ് ,ഫയറുസ്, മുബഷിര്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നുവെങ്കില്‍ അല്‍പസമയത്തിനുള്ളില്‍ പടക്കക്കടയിലേക്കും തീ പടരുമായിരുന്നു. ഒരു പക്ഷെ കോട്ടച്ചേരിയിലെ പല കടകളും സ്ഥാപനങ്ങളും നിമിഷനേരം കൊണ്ടു തീ വിഴുങ്ങുമായിരുന്നു. ഇവരുടെ പ്രവര്‍ത്തനത്തെ അഗ്‌നിശമനാസേനാഗംങ്ങള്‍ അഭിനന്ദിച്ചു. ഇവര്‍ കാട്ടിയ ഉത്സാഹം കൊണ്ട് മാത്രമാണ് കാഞ്ഞങ്ങാട്ടെ വന്‍ ദുരന്തം ഒഴിവായതെന്നും കാഞ്ഞങ്ങാട് അഗ്നിശമന സേന വിഭാഗം അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഗോപാലകൃഷ്ണന്‍ മാവില അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."