മന്ത്രി ഇ.പി ജയരാജന്‍ പങ്കെടുത്ത ചടങ്ങില്‍ ലഭിച്ചത് മൂന്നര കോടി
മട്ടന്നൂര്‍: ഇ.പി ജയരാജന്‍ വീണ്ടും വ്യവസായമന്ത്രിയായി തിരിച്ചെത്തിയ ശേഷം സ്വന്തം മണ്ഡലമായ മട്ടന്നൂരില്‍ ആദ്യമായി പങ്കെടുത്ത പരിപാടികളില്‍ ലഭിച്ചത് റെക്കോര്‍ഡ് ദുരിതാശ്വാസ ധനസഹായം. 3.80 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. 30.5 സെന്റ് ഭൂമിയും ദുരിതാശ്വാസത്തിന്റെ ഭാഗമായി സംഭാവനയായി ലഭിച്ചു. കൈലാസ് ഓഡിറ്റോറിയത്തില്‍ മന്ത്രിക്കു നല്‍കിയ സ്വീകരണ ചടങ്ങില്‍ ബംഗളൂരുവിലെ സമി ലാബ്‌സ് ഉടമ ഡോ. മുഹമ്മദ് മജീദ് മൂന്നു കോടി രൂപ സംഭാവന നല്‍കി. മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന ചടങ്ങില്‍ 12 ലക്ഷവും ലഭിച്ചു. മട്ടന്നൂരിലെ ഡോ. സിന്ധുപ്രശാന്ത് ഒരുലക്ഷവും കുട്ടികളുടെ സമ്പാദ്യക്കുടുക്കയും നല്‍കി. എടയന്നൂര്‍ മഹല്ല് കമ്മിറ്റി നല്‍കിയ ഒരു ലക്ഷം രൂപയും മന്ത്രിക്ക് കൈമാറി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന സത്യന്റെ കമ്മലും മകള്‍ കൃഷ്ണനന്ദയുടെ സമ്പാദ്യക്കുടുക്കയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ചാവശ്ശേരിയിലെ പി.ഡബ്ല്യു.ഡി കരാറുകാരന്‍ എന്‍.വി സുരേന്ദ്രന്‍ 30.5 സെന്റ് ഭൂമിയും സംഭാവന ചെയ്തു. കേരള സ്റ്റേറ്റ് സ്റ്റാംപ് വെണ്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപ നല്‍കി. ജില്ലാ പ്രസിഡന്റ് കെ. ഗോവിന്ദന്‍ നായര്‍, സെക്രട്ടറി പി.എ ബാബുമനോജ് എന്നിവര്‍ തുക മന്ത്രി ഇ.പി ജയരാജനെ ഏല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."