HOME
DETAILS
MAL
വോട്ട് ചെയ്യാന്‍ വന്നയാളെ പശു കുത്തി പരുക്കേല്‍പ്പിച്ചു
backup
April 23 2019 | 06:04 AM
തളിപ്പറമ്പ്: വോട്ട് ചെയ്യാന്‍ വന്നയാളെ പശു കുത്തി പരുക്കേല്‍പ്പിച്ചു. കരിമ്പം അള്ളാംകുളത്തെ അബ്ദുല്ലകുട്ടി എന്ന കുട്ടിക്ക(74)നാണ് പരുക്ക്. ഇദ്ദേഹത്തെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ 7.30 നായിരുന്നു സംഭവം. കരിമ്പം ഗവ.എല്‍.പി സ്കൂളിലെ 86 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ അബ്ദുല്ലകുട്ടിയെ സ്കൂളിന് സമീപത്തെ വീട്ടിലുള്ള പശു പുറത്തേക്കോടി വരുന്നതിനിടയില്‍ കുത്തി വീഴ്ത്തുകയായിരുന്നു. വീഴ്ച്ചയില്‍ മുഖത്തും കൈക്കും തലക്കും പരുക്കേറ്റ ഇദ്ദേഹത്തെ വോട്ട് ചെയ്യാനെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സ്കൂള്‍ വളപ്പിലേക്ക് വാഹനം കടത്തിവിടാത്തതിനാല്‍ ഇടുങ്ങിയ റോഡിലാണ് വാഹനങ്ങള്‍ പാര്‍ക്ക്ചെയ്തിരുന്നത്. ഇതിലൂടെ പോളിങ്ങ് സ്റ്റേഷനിലേക്ക് നടന്നുവരുന്നതിനിടയിലാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."