വെള്ളിത്തിളക്കം
ദോഹ: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനം ഇന്ത്യക്ക് വെള്ളിത്തിളക്കം. വനിതകളുടെ ഹെപ്റ്റാതലോണില്‍ സ്വപ്ന ബര്‍മന്‍ ആണ് ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയത്. 5993 പോയിന്റോടെയാണ് സ്വപ്ന ബര്‍മന്‍ വെള്ളി നേടിയത്. ഈ ഇനത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരം പൂര്‍ണിമ ഹെംബ്രം 5528 പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. ഉസ്‌ബെകിസ്താന്റെ എകാതെറീന വോര്‍ണിനയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ 11ാം മെഡലാണ് സ്വപ്ന ബര്‍മന്‍ നേടിയത്. പുരുഷ വിഭാഗം 1500 മീറ്ററില്‍ അജയ് കുമാര്‍ (3:49.20) ഫൈനലിന് യോഗ്യത നേടി. പരുക്കേറ്റതിനാല്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ ഈ ഇനത്തില്‍ നിന്ന് പിന്മാറി. വനിതകളുടെ 4*100 റിലേയില്‍ ഇന്ത്യന്‍ ടീമിന് നാലാം സ്ഥാനം കെണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അര്‍ച്ചന, രേവതി, രംഗ, ദ്യുതി ചന്ദ് എന്നിവരാണ് റിലേയില്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത്. വനിതകളുടെ 200 മീറ്ററില്‍ ദ്യുതിചന്ദ് ( 23:33 ) സെമിഫൈനലിന് യോഗ്യത നേടി.
നേരത്തെ പുരുഷ വിഭാഗം ഷോട്ട്പുട്ടില്‍ തജീന്ദര്‍ സിങും വനിതകളുടെ 800 മീറ്ററില്‍ ഗോമതി മാരിമുത്തുവും സ്വര്‍ണം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."