താരങ്ങള്‍ കന്നിവോട്ട് ചെയ്‌തെന്ന പരിഹാസവുമായി സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി:ചില താരങ്ങള്‍ കന്നിവോട്ട് ചെയ്‌തെന്ന പരിഹാസവുമായി എഴുത്തുകാരനും മുന്‍ എം.പിയുമായ സെബാസ്റ്റ്യന്‍ പോള്‍.
നടന്മാരായ ടൊവിനോ തോമസും മോഹന്‍ലാലും കന്നി വോട്ട് ചെയ്‌തെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോള്‍ അതിനെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്.പോളിങ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യമുള്ളവര്‍ ദേശാഭിമാനികളും രാജ്യസ്‌നേഹികളുമായി വാഴ്ത്തപ്പെടുന്നതിനെയും ബഹുമതികള്‍ നല്‍കി അവരെ ആദരിക്കുന്നതിനെയും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറ്റപ്പെടുത്തുന്നു. ആദ്യ തെരഞ്ഞെടുപ്പു മുതല്‍ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ വോട്ട് ചെയ്ത 102 വയസുള്ള ഹിമാചല്‍ പ്രദേശിലെ ശ്യാം സരണ്‍ നേഗിക്ക് ഭാരതരത്‌നം നല്‍കണമെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
അതേസമയം സെബാസ്റ്റ്യന്‍ പോളിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് നടന്‍ ടൊവിനോ രംഗത്തെത്തി. താന്‍ ചെയ്തത് കന്നി വോട്ട് അല്ലെന്നും എന്റെ പോളിങ് സ്റ്റേഷനില്‍ ആദ്യം വോട്ട് ചെയ്തത് താനാണ് എന്ന അര്‍ഥത്തിലാണ് ഇംഗ്ലീഷില്‍ കുറിപ്പിട്ടതെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.
അങ്ങയെപ്പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ കാര്യങ്ങള്‍ ശരിയായി മനസിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അപഹാസ്യമാണെന്നും പ്രായപൂര്‍ത്തി ആയതിനുശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിനും എവിടെയാണെങ്കിലും നാടായ ഇരിങ്ങാലക്കുടയില്‍ വന്ന് വോട്ട് രേഖപ്പെടുത്താറുണ്ടെന്നും ആവശ്യമെങ്കില്‍ അന്വേഷിച്ച് ബോധ്യപ്പെടണമെന്നും ടൊവിനോ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."