ദുരിതാശ്വാസ ക്യാംപുകള്‍ നിര്‍ത്താന്‍ നീക്കം: കെ.സി വേണുഗോപാല്‍
ആലപ്പുഴ: ജില്ലയിലും ചങ്ങനാശ്ശേരിയിലുമുള്ള മിക്ക ക്യാംപുകളില്‍ നിന്നും ദുരിത ബാധിതരെ നിര്‍ബന്ധപൂര്‍വ്വം മടക്കിയയച്ച് ക്യാംപുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ മേല്‍ക്കൂരയ്ക്കു മീതേ വെള്ളം കയറി വീട് വിടേണ്ടി വന്നവരാണ് ഈ പ്രദേശത്തെ ക്യാംപുകളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും. കിണറുകള്‍ അടക്കമുള്ള കൂടി വെള്ള സ്രോതസ്സുകള്‍ സെപ്റ്റിക്ടാങ്കുകളുമായി കലര്‍ന്ന് ശുദ്ധജല ലഭ്യത ഒട്ടുമില്ലാത്ത പ്രദേശങ്ങളിലെ വീടുകളിലേക്ക് ഇവരെ പറഞ്ഞയക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
കുട്ടനാട്ടിലെ 90 ശതമാനം വീടുകളില്‍ നിന്നും ഇതുവരെ വെള്ളം ഇറങ്ങിയിട്ടില്ല. ചെളി കയറി അടിഞ്ഞ വീടുകളില്‍ നിന്നും അത് നീക്കം ചെയ്യാന്‍ തന്നെ ആഴ്ചകള്‍ വേണ്ടിവരും.
വൈദ്യുതി ഒരിടത്തും ഇതുവരെ പൂര്‍ണ്ണമായ തോതില്‍ പുനസ്ഥാപിച്ചിട്ടില്ല വീടുകളിലേതും ഒപ്പം പൊതു വൈദ്യുതിലെനുകളുടേയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആഴ്ചകള്‍ വേണ്ടിവരും. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് ക്യാംപുകള്‍ അവസാനിപ്പിക്കുന്നത് ഗുരുതരമായ ആരോഗ്യ- സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ആനീക്കത്തില്‍ നിന്നും ക്യാംപ് നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പിന്മാറണമെന്നും എം.പി. ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."