ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: സി.ബി.ഐ, ഐ.ബി. ഡല്‍ഹി പൊലിസ് മേധാവികളെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ, ഐ.ബി. ഡല്‍ഹി പൊലിസ് മേധാവികളെ കോടതി വിളിച്ചു വരുത്തും. ഇക്കാര്യം കാണിച്ച് സമന്‍സ് അയച്ചിട്ടുണ്ട്.
ആരോപണത്തിനു പിന്നില്‍ രാജ്യത്തെ ഒരു ഭീമന്‍ കോര്‍പറേറ്റ് കമ്പനിയാണെന്ന വാദവുമായി യുവ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. കേസ് കെട്ടച്ചമക്കാന്‍ കമ്പനി തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നും അഭിഭാഷകനായ ഉത്സവ് ബെയ്ന്‍ അവകാശപ്പെടുന്നു. വാദത്തിനു ബലം നല്‍കുന്ന വിധത്തിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇയാളുടെ തെളിവുകള്‍ കോടതി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചീഫ് ജസ്റ്റ്‌സിനെതിരെ ലൈംഗികാരോപമം ഉന്നയിച്ചതിനു പിന്നില്‍ ജെറ്റ് എയര്‍വേയ്‌സിന്ഡറെ ഉടമ നരേഷ് ഗോയലും, ഇടനിലക്കാരനായ രമേസ് ശര്‍മ്മയും ആണെന്നാണ് ഉത്സവ് ബെയ്ന്‍ വാദിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിയ ജെറ്റ് എയര്‍വേയ്‌സിന്റെ കേസ് പരിഗണനയിലിരിക്കെ കടങ്ങള്‍ എഴുതിതള്ളാനുിം സര്‍ക്കാര്‍ ജെറ്റ് എയര്‍വേയ്‌സിനെ ഏറ്റെടുക്കുന്നതിനുമായി ഉടമ ശ്രമിച്ചിരുന്നു. എന്നാല്‍ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുള്ള ജെറ്റ് എയര്‍വേയ്‌സില്‍ കോഴ കൊടുത്ത് വിധി അനുകൂലമാക്കാനമുള്ള ശ്രമം പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിക്കുന്നതെന്നുമാണ് അഭിഭാഷകന്റെ വാദം.
മാത്രമല്ല ലൈംഗികാരോപണത്തില്‍ പരാതിക്കാരിയായ സ്ത്രീയുടെ നിലപാടുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍. പരാതിക്കാരിയുടെ ബന്ധു കൂടിയായ ' അജയ്' എന്ന ആള്‍ തനിക്ക് കോഴ തരാന്‍ ശ്രമിച്ചുവെന്നും ഇത് നിഷേധിച്ചപ്പോള്‍ കോഴപ്പണം 50 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായി ഉയര്‍ന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ബെയ്ന്‍സിന്റെ ആവശ്യം.
സംഭവത്തില്‍ പരാതിക്ക് നേരത്തെ കോടതി നോട്ടിസ് അയച്ചിരുന്നു. കേസ് ഇന്ന് മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."