മര്‍ച്ചന്റ്സ് യൂനിയന്‍ നേതാവിന് മര്‍ദനം: രണ്ടുപേര്‍ അറസ്റ്റില്‍
മൂവാറ്റുപുഴ: മര്‍ച്ചന്റ് യൂനിയന്‍ നേതാവിന് മര്‍ദ്ദനത്തില്‍ പരുക്കേറ്റ സംഭവത്തില്‍ രണ്ട്പേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനമേറ്റ ഹോട്ടല്‍ ഉടമയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുടവൂര്‍ ചൂലംകുഴി പുത്തന്‍പുര സുബ്രഹ്മണ്യന്(41), വാഴപ്പിള്ളി മാളവനചാലില് ഷിനാജ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തൃക്കളത്തൂരില്വച്ചാണ് സംഭവം.
പ്രതികളായ ഇരുവരും ഓടിച്ചുകൊണ്ടുവന്ന വാഹനം നിന്നുപോയതിനെതുടര്ന്ന് തള്ളിനീക്കുന്നതിനിടയില് ഗതാഗതക്കുരുക്കുണ്ടാകുകയും ഇതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.
ഇതിനെതുടര്‍ന്ന് പ്രതികളും നാട്ടുകാരും തമ്മില്‍ വാക്ക്തര്‍ക്കം നടക്കുന്നതിനിടയില്‍ കൃഷ്ണ ഹോട്ടല്‍ ഉടമയായ പവിന്‍രാജ് (28) ഇടപെടുകയും ചോദ്യം ചെയ്തതോടെ പ്രതികള്‍ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പവിന്രാജിന്റെ മൂക്കിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയും കേസെടുക്കുകയും ചെയ്തു. പ്രതികള്‍ മദ്യപിച്ചിരുന്നതായും പൊലിസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് തൃക്കളത്തൂരില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."