HOME
DETAILS

പ്രളയം തകര്‍ത്ത വയനാട്ടില്‍ സമസ്ത 100 വീടുകള്‍ നിര്‍മിച്ച് നല്‍കും

  
backup
August 27, 2018 | 3:59 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf
കല്‍പ്പറ്റ: പ്രളയവും ഉരുള്‍പൊട്ടലും നിരാലംബരാക്കിയ 100 കുടുംബങ്ങള്‍ക്ക് സമസ്ത വയനാട് ജില്ലാ കമ്മിറ്റി വീട് നിര്‍മിച്ച് നല്‍കും. കല്‍പ്പറ്റ സമസ്താലയത്തില്‍ ചേര്‍ന്ന സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃസംഗമത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കും രൂപം നല്‍കി. പദ്ധതിക്ക് ആവശ്യമായ സ്ഥലമോ സംഭാവനകളോ നല്‍കാന്‍ തയാറുള്ളവര്‍ സമസ്ത വയനാട് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഏഴ് സെന്റില്‍ കുറയാത്ത സ്ഥലമാണ് ഒരു വീടിനാവശ്യം. ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതക്ക് സാന്ത്വന സ്പര്‍ശവുമായി സമസ്തയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടമായി അയ്യായിരം കിറ്റുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ച് നല്‍കി. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ പാത്രങ്ങള്‍ ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍, കിടക്ക, പുതപ്പ്, കുടിവെള്ളം എന്നിവയാണ് മൂന്നാംഘട്ടത്തില്‍ വിതരണം ചെയ്തത്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനമാണ് 100 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും പദ്ധതി. സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചീകരണം, ആവശ്യ വസ്തുക്കളുടെ വിതരണം എന്നിവയാണ് ഇതിന് മുന്‍പ് നടന്നത്. വിവിധ ജില്ലകളില്‍ നിന്നും വന്ന വിഖായ പ്രവര്‍ത്തകര്‍, വാഫി സ്ഥാപനങ്ങളിലെ പി.ജി വിദ്യാര്‍ഥികള്‍, ശംസുല്‍ ഉലമ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ഥികള്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് ആവശ്യ വസ്തുക്കളെത്തിച്ചതും ഇവരുടെ നേതൃത്വത്തിലാണ്. വിവിധ ജില്ലകളിലെ സംഘടനാ പ്രവര്‍ത്തകരും സ്ഥാപനങ്ങളും സ്വരൂപിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും അര്‍ഹരായവര്‍ക്ക് എത്തിച്ച് നല്‍കാന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയെ ഏല്‍പ്പിക്കുകയായിരുന്നു. സമസ്ത ജില്ലാ കാര്യാലയത്തില്‍ ആവശ്യക്കാര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാന്‍ സൗകര്യപ്പെടും വിധമാണ് വസ്ത്രങ്ങള്‍ ഒരുക്കിയത്. ജാതി-മത ഭേദമന്യേ ആയിരങ്ങളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. പെരുന്നാളും ഓണവും ഒരുമിച്ചെത്തുകയും ഉള്ളതെല്ലാം മഴവെള്ളപ്പാച്ചിലില്‍ നഷ്ടമാവുകയും ചെയ്തവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഇത്. പെരുന്നാള്‍ ദിനം പോലും കര്‍മ നിരതരായ വിഖായയുടെ പ്രവര്‍ത്തനം ദുരിതബാധിതര്‍ക്ക് ഏറെ സഹായകരമായി. മേഖലകളില്‍ മൂന്നംഗങ്ങളുള്‍ക്കൊള്ളുന്ന കോ ഓര്‍ഡിനേറ്റര്‍മാര്‍ മുഖേനയാണ് മഹല്ല് തലങ്ങളില്‍ അര്‍ഹരായവരെ കണ്ടെത്തി വിഭവങ്ങളെത്തിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രാദേശിക സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി; ഒമാന്‍ സുല്‍ത്താനും ഖത്തര്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

qatar
  •  a month ago
No Image

പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധിപ്പിച്ചു; ആയിരം രൂപയിലേറെ വര്‍ധനവ്

Kerala
  •  a month ago
No Image

വെറും 14 മിനിറ്റ്! പെലെയുടെ ചരിത്ര റെക്കോർഡിനൊപ്പം നെയ്മർ

Football
  •  a month ago
No Image

കോതമംഗലത്ത് നിരന്തരമായ കാട്ടാന ശല്യം; കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്

Kerala
  •  a month ago
No Image

യുഎഇയിൽ അടുത്ത മാസം പെട്രോൾ വില കുറഞ്ഞേക്കും; ആഗോള എണ്ണവിലയിൽ 20 ഡോളറിലധികം ഇടിവ്

uae
  •  a month ago
No Image

ബ്രസീൽ ജയിച്ചപ്പോൾ 'വീണത്' ജർമനി; ഇതിഹാസ റെക്കോർഡിൽ കാനറിപ്പട ഒന്നാമത്

Football
  •  a month ago
No Image

മലയാളിക്ക് 'ഇതിഹാസത്തിന്റെ' കടാക്ഷം; പിറന്നാൾ ആശംസയ്ക്ക് ഇൻസ്റ്റഗ്രാമിൽ നേരിട്ടെത്തി നന്ദി പറഞ്ഞ് സാക്ഷാൽ ലയണൽ മെസി!

Football
  •  a month ago
No Image

ലോകത്തിലെ ആദ്യ എഐ പാർക്കും ഫാൽക്കൺ മാർക്കറ്റും ദുബൈയിൽ; വൻ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ

uae
  •  a month ago
No Image

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരേ പരാതി 

Kerala
  •  a month ago
No Image

ആറ് ലോകകപ്പുകളുടെ ചരിത്രം, പ്രായമേറിയ താരം; റെക്കോർഡുകൾ കുറിച്ചുകൊണ്ട് ഒച്ചോവയുടെ പടിയിറക്കം

Football
  •  a month ago