ആഘോഷങ്ങളില്ലാതെ സേവനനിരതരായി ജീവനക്കാര്‍
മലപ്പുറം: പെരുന്നാളിനു പിന്നാലെ ഓണനാളിലും ജോലിയില്‍ വ്യാപൃതരായി സര്‍ക്കാര്‍ ജിവനക്കാര്‍. റവന്യൂ, പഞ്ചായത്ത് വകുപ്പുകളിലെ ജീവനക്കാരാണ് ദുരന്തകാലത്ത് ആഘോഷങ്ങളെല്ലാം ഒഴിവാക്കി ദുരിത ബാധിതര്‍ക്കായി സേവനം ചെയ്തത്്. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സജീവമായ മിക്ക ജീവനക്കാരുടെയും ഓണാഘോഷം എല്ലാം നഷ്ടപ്പെട്ടവരുടെ കൂടെയായിരുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ജില്ലാകലക്ടര്‍മാരും വകുപ്പുതല ജില്ലാമേധാവികളും ദുരിതാശ്വാസ ക്യാംപുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും കീഴിലുള്ള ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരുദിവസം കോമ്പന്‍സേഷന്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഴക്കെടുതിയുണ്ടായ പ്രദേശങ്ങളിലെ പഞ്ചായത്ത്്, റവന്യൂ ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയത്.
കലക്ടറേറ്റിലെ പ്രധാന ജീവനക്കാര്‍ക്കുപുറമേ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിനായി കലക്ടറേറ്റിലെ തന്നെ സൂപ്രണ്ടുമാര്‍, ക്ലാര്‍ക്കുമാര്‍ എന്നിവരെ നിയോഗിച്ചിരുന്നു. അവധി ദിവസങ്ങളായ 24, 25,26 തിയതികളില്‍ ജോലിക്കെത്തിയ ഇവര്‍ ഇന്നും നാളെയും അവധിയെടുക്കാതെ സേവനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."