സ്വപ്‌നയുടെ ചികില്‍സയ്ക്കായി സ്വകാര്യ ബസുകളുടെ ഇന്നത്തെ കളക്ഷന്‍
ചെറുതോണി: വ്യക്ക രോഗിയായ വിദ്യാര്‍ഥിനിയുടെ ചികില്‍സ സഹായത്തിനായി സ്വകാര്യബസുകളുടെ ഒരുദിവസത്തെ വരുമാനം നല്‍കി മാത്യകയാകുന്നു. ഇടുക്കി മരിയാപുരം എരിമറ്റത്തില്‍ സന്തോഷിന്റെ മകള്‍ ബിരുദ വിദ്യാര്‍ഥിനി സ്വപ്നയുടെ ചികില്‍സക്ക് പണം സ്വരൂപിക്കുന്നതിതിന് വേണ്ടിയാണ് സ്വകാര്യ ബസ്സുകളുടെ ഇന്നത്തെ വരുമാനം നല്‍കുന്നത്. ഇടുക്കി യൂണിറ്റിലെ 16 ബസ്സുകളുടെയും കട്ടപ്പന യൂണിറ്റിലെ നാല് ബസ്സുകളും ഇന്നത്തെ കളക്ഷന്‍ തുക മുഴുവന്‍ സ്വപ്നയുടെ ചികില്‍സക്കായി നല്‍കും.
ഈ ബസ്സുകളിലെ യാത്രക്കാര്‍ക്ക് ഇന്ന് കണ്ടക്ടര്‍ ടിക്കറ്റ് നല്‍കില്ല. പകരം പ്രത്യേകം സീല്‍ ചെയ്ത ബോക്‌സ് യാത്രക്കാരുടെ പക്കല്‍ കൊണ്ട് വരും. ബസ് ചര്‍ജ് തുക യാത്രക്കാര്‍ക്ക് ബോക്‌സില്‍ നിക്ഷേപിക്കാം. വൈകുന്നേരം ചെറുതോണി ബസ്റ്റാന്റില്‍ 20 ബസ്സുകളിലെയും ബോക്‌സ് എത്തിച്ച് പൊലിസ് അധിക്യതരുടെ സാന്നിധ്യത്തില്‍ സീല്‍ പൊട്ടിച്ച് തുക എണ്ണിതിട്ടപ്പെടുത്തി സ്വപ്നയുടെ ചികില്‍സക്കായി രൂപികരിച്ച കമ്മറ്റി ഭാരവാഹികളെ ഏല്‍പ്പിക്കും.
കട്ടപ്പനയിലെ സ്വകാര്യ കോളജില്‍ ബി.എക്ക് പടിക്കുകയായിരുന്ന സ്വപ്നയെ കഴിഞ്ഞ ജൂണ്‍ 16നാണ് പനി ബാധിച്ച് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് വ്യക്കകളും തകരാറിലായതായി കണ്ടെത്തി. എറണാകുളം അമ്യത ആശുപത്രിയില്‍ ചികില്‍സയിലാണ് സ്വപ്ന. ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം വ്യക്ക മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതിനായി 15 ലക്ഷത്തിലധികം തുക ചെലവാകും. കൂലിപ്പണിക്കാരായ സ്വപ്നയുടെ രക്ഷിതാക്കള്‍ക്ക് വന്‍ തുക സ്വരൂപിക്കാന്‍ നിവ്യത്തിയില്ല. ഇതിനാല്‍ ഇടുക്കി പള്ളി വികാരി ഫാ.മാത്യു ഇരുമ്പുകുത്തിയുടെയും പഞ്ചായത്ത് ജനപ്രതിനിധികളുടെയും നേത്യത്വത്തില്‍ കമ്മറ്റി രൂപികരിച്ചു പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചികില്‍സാ സഹായത്തിനായി ഇടുക്കി സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ അക്കൗണ്ടും തുറന്നു-നമ്പര്‍-0123053000038283-ഐ.എഫ്.എസ്.ഇ-കേഡ്-എസ്.ഐ.ബി.എല്‍0000123
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."