മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് പാലിച്ചില്ല; 12,500 രൂപ നഗരസഭ നഷ്ടപരിഹാരം നല്‍കണം
ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ അക്കേഷ്യമരം മുറിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്ന് വീടിനോട് ചേര്‍ന്ന കക്കൂസും കുളിമുറിയും തകര്‍ന്ന സംഭവത്തില്‍ 12,500 രൂപ നഷ്ടപരിഹാരം നല്കാന് കമ്മീഷന് ജൂഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു. മരം മുറിച്ചുമാറ്റണമെന്ന് കമ്മീഷന് ജൂഡീഷ്യല്‍ അംഗമായിരുന്ന ആര് നടരാജന് 2015 ജൂലൈ 16 ന് ആലപ്പുഴ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം നഗരസഭ പാലിച്ചില്ല. തുടര്‍ന്ന് അക്കേഷ്യാ മരം മുറിഞ്ഞു വീണ് പരാതിക്കാരനായ തിരുവമ്പാടി വാഴക്കൂട്ടത്തില്‍ വി.എ ജോസഫിന്റെ കക്കൂസിനും കുളിമുറിക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. രണ്ടാമതും കമ്മീഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നഷ്ടം തിട്ടപ്പെടുത്താന്‍ കമ്മീഷന് പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കി. 12,500 രൂപയുടെ നഷ്ടമാണ് വകുപ്പ് കണക്കാക്കി നല്‍കിയത്. തുക രണ്ടുമാസത്തിനകം നല്‍കാനാണ് നഗരസഭ സെക്രട്ടറിക്ക് കമ്മീഷന് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."