2019 ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രത്തെച്ചൊല്ലി ഭിന്നത
ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വോട്ടിങ് മെഷീനെച്ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഭിന്നത. കോണ്‍ഗ്രസ്, സി.പി.ഐ , തൃണമുല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തൃപ്തരാണെന്നായിരുന്നു ബി.ജെ.പിയുടെയും ബി.ഡെ.ജിയുടെയും മറുപടി.
നിലവിലുള്ള വോട്ടിങ് പ്രക്രിയയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന അഭിപ്രായമാണ് സി.പി.എം അറിയിച്ചത്. വിവിധ വിഷയങ്ങളില്‍ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് വോട്ടിങ് മെഷീന്, വിവിപാറ്റ്, തെരഞ്ഞെടുപ്പ് ചിലവ് തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വിളിച്ചുവരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."