ബി.ജെ.പി പെറ്റമ്മയെപ്പോലും തള്ളിപ്പറയും: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ വമ്പന്‍ സ്രാവുകളും കുടുങ്ങുമെന്നും അന്വേഷണം എങ്ങോട്ടൊക്കെ എത്തുമെന്ന് കാത്തിരുന്നു കാണാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്.
പിടിയിലായവരില്‍ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കളാണെന്നും മറ്റൊരുവിഭാഗം യു.ഡി.എഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണെന്നും മന്ത്രി പറഞ്ഞു.
അന്വേഷണം ശരിയായ വഴിക്കുതന്നെയാണ് പുരോഗമിക്കുന്നത്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. അനില്‍ നമ്പ്യാരെ ചോദ്യംചെയ്തത് അന്വേഷണത്തിന്റെ സ്വാഭാവിക നടപടിയാണ്. ജനം ടി.വിയെ വരെ ഇതോടെ ബി.ജെ.പി തളളിപ്പറഞ്ഞു. ബി.ജെ.പി എന്താണെന്ന് എല്ലാവര്ക്കും ബോധ്യമായി. പെറ്റമ്മയെ വരെ തള്ളിപ്പറയുമെന്നും മന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ ബി.ജെ.പി നടത്തുന്നത് നാണംകെട്ട ഒളിച്ചോട്ടമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഇക്കാര്യത്തില്‍ സയാമീസ് ഇരട്ടകളാണെന്നും രണ്ടുപേരുടെയും ലക്ഷ്യം സര്‍ക്കാരിനെ കരിവാരിത്തേക്കുക മാത്രമാണെന്നും മന്ത്രി കടകംപളളി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."