ബസ് സര്‍വിസിനായി അറുപുഴക്കാര്‍ പതിറ്റാണ്ടുകളായി കാത്തിരിക്കുന്നു
പറളി: പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതിയിലെ പറളി കടവത്തിനു സമീപത്തെ അറുപുഴക്കാര്‍ കാത്തിരിക്കുകയാണ് കാലങ്ങളായി ഒരു ബസിനുവേണ്ടി. കടവത്തുനിന്നും ആറുപുഴയിലേക്കുള്ള റോഡില്‍ ഒരു ബസ് സര്‍വിസ് വേണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കടവത്തുനിന്ന് റെയില്‍വേ സ്റ്റേഷന്‍ വഴി ശ്മശാനം വഴി അറുപുഴ ആലിക്കല്‍ റോഡ് വഴി യാത്ര ചെയ്യാന്‍ നിരവധി പേരുണ്ട്. കടവത്തിനു സമിപം ശ്മശാനം കഴിഞ്ഞാല്‍ പിന്നെ അറുപുഴ, ആലിക്കല്‍ റോഡു വരെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നു. ആറുപുഴ അങ്കണവാടിക്ക് സമീപം റോയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് കുടംഭര കോളനിയെയും 30 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.
കാലങ്ങളായി തകര്‍ന്ന അറുപുഴ-ആലിക്കല്‍ റോഡ് അടുത്തകാലത്ത് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അറുപുഴ, ആലിക്കല്‍ ഭാഗത്തുവര്‍ പറളി ചന്തപുരയിലോ കടവത്തു ചെക്‌പോസ്റ്റിലോയെത്തണമെങ്കില്‍ വാഹന സൗകര്യമില്ലാത്തവര്‍ കിലോമീറ്ററോളം നടക്കണം.
പറളി, മങ്കര, മുണ്ടൂര്‍ ഭാഗത്ത് സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും രാവിലെയും വൈകിട്ടും നടന്നേ മതിയാവു. കടവത്തുനിന്നോ ചന്തപ്പുരയില്‍നിന്നോ അറുപുഴയിലേക്കോ ആലിക്കല്‍ റോഡ് ഭാഗത്തേക്കോ ഓട്ടോ വിളിച്ചാല്‍ 40-50 രൂപ കൊടുക്കണം. സന്ധ്യാ മയങ്ങിയാല്‍ ഒഴിഞ്ഞ പ്രദേശമായതിനാല്‍ ഇവിടം മദ്യപരുടെ താവളമാണ്. ഇതുവഴി ഒന്നോ രണ്ടോ മിനി ബസ് സര്‍വിസ് നടത്തുകയാണെങ്കില്‍ പ്രദശവാസികള്‍ക്ക് ഏറെ ഗുണകരമാവുമെന്നതില്‍ സംശയമില്ല. പറളി - അറുപുഴ വഴിയും ഒരു ബസ് സര്‍വ്വീസാരംഭിച്ച് പ്രദേശവാസികളുടെ കാലങ്ങളായുള്ള യാത്ര ദുരിതത്തിനു അറുതിവരുത്തണമെന്ന ജനകീയാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."