HOME
DETAILS

ദുരിതത്തില്‍ നിന്ന് കരകയറാനാവാതെ കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങള്‍

  
backup
August 28, 2018 | 6:40 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%95%e0%b4%af

കുട്ടനാട്: പ്രളയ ദുരിതം വിതച്ച ആപത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ നിസ്സഹായരാണ്.സാധാരണ ജീവിതത്തിലേക്കെത്താന്‍ എന്ത് ചെയ്യണമെന്നും എവിടെ തുടങ്ങണമെന്നുമാര്‍ക്കുമറിയില്ല. ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവര്‍ക്ക് മനസമാധാനത്തോട് ഉറങ്ങാന്‍ കഴിയുന്നില്ല. ഒരു മാസത്തിലേറെയായി തുടരുന്ന വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്നും കുട്ടനാട് കരകയറുന്നില്ല. വെള്ളക്കെട്ട് തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കുട്ടനാട്ടില്‍ ഒറ്റ വീട്ടില്‍ പോലും താമസക്കാരില്ല.
ചില പ്രദേശങ്ങളില്‍ വീട് വിട്ട് പോകാത്തവരും നേരിടുന്നത് കടുത്ത ദുരിതം തന്നെയാണ് .കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ഉത്തരത്തിനൊപ്പമാണ് വെള്ളം കയറിയത് അല്ലാത്ത വീടുകളിലും കയറി മുക്കാല്‍ ഭാഗം വെള്ളം.
വീടുനുള്ളില്‍ കയറിയ ചേറും,ചെള്ളയും നിക്കുന്നത് പാടുപെട്ട പണിയാണ്. കൃത്യമായി വൃത്തിയാക്കാതെ വീടുകളില്‍ കയറി താമസിച്ചാല്‍ പലവിധ രോഗങ്ങള്‍ പിടിപെടും.
വളം കടി രോഗം ഇപ്പോള്‍ തന്നെ കുട്ടനാട്ടില്‍ വ്യാപാകമായി പിടിപെട്ടിട്ടുണ്ട്. ആവശ്യത്തിന് മരുന്ന് കൃത്യസമയത്ത് എത്തിക്കാതിരുന്നതാണ് തിരിച്ചടിയായത്. ശുചീകരണത്തിന് ഇറങ്ങുന്നവരും വളം കടിയെ ഭയന്നേ കളത്തില്‍ ഇറങ്ങാന്‍ കഴിയൂ.മാസങ്ങള്‍ എടുത്താലും കുട്ടനാടിനെ ശുചീകരിച്ച് എടുക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ പുതിയതായി വാങ്ങേണ്ട സ്ഥിതിയിലാണ് കുട്ടനാട്ടുകാര്‍.ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷ്യന്‍ തുടങ്ങി എല്ലാ ഗ്യഹോപകരണങ്ങളും വെള്ളം കയറി നശിച്ചു. നന്നാക്കിയാലും പ്രയോജനമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആധാരവും, ഉടുതുണിയും, ബെഡും, ബെഡ്ഷീറ്റുമെല്ലാം വെള്ളത്തിലായി.
പ്രളയം ദുരിതം വിതച്ചഭൂമിയില്‍ നിന്ന് ജീവനും കൊണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലും, ബന്ധുവീട്ടുകളിലുമായി കുട്ടനാട്ടുകാര്‍ ചേക്കേറിയപ്പോള്‍ തസ്‌ക്കരവീരന്‍മാര്‍ നാട്ടില്‍ തല ഉയര്‍ത്തിയിരിക്കുകയാണ്.
ആരുമില്ലാത്ത വീടുകളില്‍ കയറി കയ്യില്‍ കിട്ടുന്നതെല്ലാം മോഷ്ട്ടാക്കള്‍ അപഹരിക്കുകയാണ്. ഒഴുക്കിന്റ് ശക്തിയില്‍ പല വീടുകളിലെയും വാതിലുകള്‍ക്ക് ഇളക്കം തട്ടിയതും മോഷ്ട്ടാക്കള്‍ക്ക് ഗുണകരമായിട്ടുണ്ട്.പൊലിസ് നിരീക്ഷണമില്ലെന്ന് ഉറപ്പു വരുത്തിയ നാട്ടുകാരില്‍ ചിലര്‍ തന്നെയാണ് പ്രളയത്തെപോലെ വില്ലനായിരിക്കുന്നത്.
വൈദ്യുതി തുടര്‍ച്ചയായി തടസപ്പെട്ടു കിടക്കുന്നതും മോഷ്ട്ടാക്കള്‍ മുതലാക്കുന്നുണ്ട്. ഈ മാസം 15 മുതല്‍ എടത്വാ ഒഴികെയുള്ള കുട്ടനാട്ടിലെ എല്ലാ പ്രദേശങ്ങളിലും വൈദ്യുതി ലഭ്യമല്ല. അതിനാല്‍ കുട്ടനാട്ടില്‍ തങ്ങുന്നവര്‍ക്ക് ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. പലരും പുറം ലോകവുമായി ബന്ധപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. പമ്പ, കക്കി ഡാമുകള്‍ തുറന്നതാണ് കുട്ടനാടിനെ വെള്ളം കുടിപ്പിച്ചത്. ഡാം സുരക്ഷയില്‍ എന്തോ പാളിച്ച സംഭവിച്ചതായി കുട്ടനാട്ടുകാര്‍ വിശ്വസിക്കുന്നു.
ഇത്രയും വെള്ളമെത്തുമെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് ട്രയല്‍ റണ്ണും, വേണ്ടത്ര മുന്നറിയിപ്പും നല്‍കിയില്ലെന്നാണ് തലമുതിര്‍ന്ന കുട്ടനാട്ടുകാര്‍ ചോദിക്കുന്നത്. മടവീഴ്ചയും, പെയ്ത്തു വെള്ളവും, മലവെള്ളവുമൊക്കെ കുട്ടനാട് നേരിട്ട് ശീലമുള്ളതാണ്. പറഞ്ഞ ഷട്ടറുകള്‍ മാത്രമാണോ തുറന്നതെന്ന് സംശയിക്കുന്നതായും ജനങ്ങള്‍ ആശങ്ക പങ്കുവെക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  9 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  9 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  9 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  9 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  9 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  9 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  9 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  9 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  9 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  9 days ago