പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പി.എസ് .സി ലിസ്റ്റ് റദ്ദായതില്‍ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനുവാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് റാങ്ക് ലിസ്റ്റില്‍ അനു 77ാമതായിരുന്നു. ജൂണ്‍ 19ന് ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിരുന്നു. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. ജോലി ഇല്ലാത്തതില്‍ ദുഃഖമെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുറച്ചു ദിവസമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. ശരീരം മുഴുവന്‍ വേദനിക്കുന്നു. എന്തു ചെയ്യണമെന്നറിയില്ല. ജോലിയില്ലാത്തതാണ് ഇതിനെല്ലാം കാരണം. സോറി എന്നൊക്കെയാണ് കുറിലുള്ളത്.
കുറച്ചു നാളായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഭക്ഷണം പോലും കഴിക്കാത്ത അവസ്ഥയിലായിരുന്നു. വീട്ടുകാരോട് പോലും മിണ്ടാറുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എം.കോം വരെ പഠിച്ചിരുന്നു. കൂലിപ്പണിക്കാരായ രക്ഷിതാക്കളെതന്നെ ആശ്രയിക്കേണ്ടി വരുന്നത് വരുന്നത് അനുവിന് ഭയങ്കരമായ മാനസിക വിഷമം സൃഷ്ടിച്ചിരുന്നുവെന്ന് അയല്‍ക്കാരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."